---
title: "#Awareness | മഴവെള്ള സംരക്ഷണം; ബോധവൽക്കരണ പരിപാടികൾക്ക് വട്ടോളിയിൽ തുടക്കമായി, സെമിനാർ സംഘടിപ്പിച്ചു "
english_title: "#rainwater #conservation #Awareness #programs #initiated #Vatoli #seminars #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167432/rainwater-conservation-awareness-programs-initiated-vatoli-seminars-organized"
published_at: "2023-12-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570420b96874_awarness.jpg"
keywords: []
---

# #Awareness | മഴവെള്ള സംരക്ഷണം; ബോധവൽക്കരണ പരിപാടികൾക്ക് വട്ടോളിയിൽ തുടക്കമായി, സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **വട്ടോളി: [** മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ് ആൻഡ് സ്പോർട്സ് നെഹ്റു യുവ കേന്ദ്രയിലൂടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന മഴവെള്ള സംരക്ഷണ ബോധവൽക്കരണ പരിപാടിക്ക് വട്ടോളി ചേതന കലാസംസ്കാരിക വേദിയിൽ തുടക്കമായി.

## Article Content

**വട്ടോളി: [** മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ് ആൻഡ് സ്പോർട്സ് നെഹ്റു യുവ കേന്ദ്രയിലൂടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന മഴവെള്ള സംരക്ഷണ ബോധവൽക്കരണ പരിപാടിക്ക് വട്ടോളി ചേതന കലാസംസ്കാരിക വേദിയിൽ തുടക്കമായി.

പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടിയാണ് ആദ്യഘട്ടത്തിൽ നടന്നത്. മഴവെള്ള സംരക്ഷണം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.

നവകേരള മിഷൻ റിസോഴ്സ് പേഴ്‌സൺ കെ. കുഞ്ഞിരാമൻ വിഷയം അവതരിപ്പിച്ചു. ചേതനാ പ്രസിഡൻ്റ് എ.പി രാജീവൻ അധ്യക്ഷനായി. പി.പി ബാബുരാജ്, സുരേഷ് ബാബു നന്ദന, എം.പി അജിത്, കല്ലേരി മൊയ്തു, പി.കെ പത്മനാഭൻ, എ.പി വിനോദൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ‌പരീക്ഷയിൽ 84-ാം റാങ്ക് നേടിയ ബി.ആർ നവനീതിനെയും വിവിധ മത്സര പരീക്ഷകളിലെയും സ്കോളർഷിപ്പ് പരീക്ഷകളിലേയും ജേതാക്കളെയും കുന്നുമ്മൽ ഉപജില്ലാ ശാസ്ത്ര മേള, കലാ മേള, കായിക മേള ജേതാക്കളെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167432/rainwater-conservation-awareness-programs-initiated-vatoli-seminars-organized)