---
title: "#helpinghand | സഹായ ഹസ്തം; നിട്ടൂർ തൂവ്വമലയിലെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം "
english_title: "#helpinghand #End #waiting #drinking #water #around #families #Nittoor #Tuvvamala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167715/helpinghand-end-waiting-drinking-water-around-families-nittoor-tuvvamala"
published_at: "2023-12-07T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571fe0b8a9ef_water.jpg"
keywords: []
---

# #helpinghand | സഹായ ഹസ്തം; നിട്ടൂർ തൂവ്വമലയിലെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം 

> **Lead Summary:** **കുറ്റ്യാടി: [** നിട്ടൂർ തൂവ്വമലയിലെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം.

## Article Content

**കുറ്റ്യാടി: [** നിട്ടൂർ തൂവ്വമലയിലെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം.

ജല വിതരണത്തിനായി ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന വലിയ ജെറ്റ് മോട്ടോർ നൽകാൻ കുറ്റ്യാടിയിലെ ജീവകാരുണ്യ ട്രസ്റ്റായ ഫൗറ ഫൗണ്ടേഷൻ മുന്നോട്ട് വന്നതോടെയാണ് പ്രദേശവാസികൾ ദാഹജലത്തിനായി വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായത്.

മോട്ടോർ കൈമാറ്റ ചടങ്ങ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാർ ആഘോഷമാക്കി. തെരുവത്ത് സലീം കുടിവെള്ള പദ്ധതി കൺവീനർ എം ടി സനീഷിന് ചെക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി പി ചന്ദ്രൻ അധ്യക്ഷനായി. ഫൗറ ഫൗണ്ടേഷൻ പ്രതിനിധികളായ പി കെ നവാസ്, കെ എം മുഹമ്മദലി, പി പി ദിനേശൻ, ടി അശോകൻ എന്നിവരും പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167715/helpinghand-end-waiting-drinking-water-around-families-nittoor-tuvvamala)