---
title: "#PARCO | പാർകോ ​ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസിന്റെ മാനേജ്മെന്റ് ഇഖ്റ ഹോസ്പിറ്റൽ ഏറ്റെടുത്തു "
english_title: "#IqraHospital #takes #over #management #PARCO #Institute #MedicalSciences"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167922/iqrahospital-takes-over-management-parco-institute-medicalsciences"
published_at: "2023-12-08T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65733e9b1799a_parco.jpg"
keywords: []
---

# #PARCO | പാർകോ ​ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ സയൻസസിന്റെ മാനേജ്മെന്റ് ഇഖ്റ ഹോസ്പിറ്റൽ ഏറ്റെടുത്തു 

> **Lead Summary:** **കുറ്റ്യാടി: [ **ആതുര ശുശ്രൂഷാ രംഗത്ത് യോജിച്ച മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കോഴിക്കോട് ഇഖ്‌റ ആശുപത്രിയും ധാരണാ പത്രം ഒപ്പുവെച്ചു.

## Article Content

**കുറ്റ്യാടി: [ **ആതുര ശുശ്രൂഷാ രംഗത്ത് യോജിച്ച മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കോഴിക്കോട് ഇഖ്‌റ ആശുപത്രിയും ധാരണാ പത്രം ഒപ്പുവെച്ചു.

ഇതോടെ 'പാർകോ' ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ നടത്തിപ്പിന്റെ ചുമതല പൂർണ്ണമായും ഇഖ്‌റ ഏറ്റെടുത്തു. ജനുവരി ഒന്ന് മുതലാണ് പുതിയ മാനേജ്‌മെന്റ് നിലവിൽ വരുന്നത്.

പാർകോയുടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇഖ്‌റയുടെ അനുഭവ സമ്പത്തും കൈകോർക്കുന്ന പുതിയൊരു ആരോഗ്യ മുന്നേറ്റമാണ് ഈ സഹകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒപ്പുവെക്കൽ ചടങ്ങിൽ പാർകോ ഗ്രൂപ്പ് ചെയർമാൻ പി. പി അബൂബക്കർ, ജെഡിടി ഇസ്‌ലാം കമ്മിറ്റി സെക്രട്ടറി ഡോ. വി. ഇദ്‌രീസ്, പാർകോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, ഇഖ്‌റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ പി, പാർകോ ഡയറക്ടേർസ് അബ്ദുൽ വാഫി, ആസിഫ്, ആഷിഖ്, ഇഖ്‌റ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ജസീൽ, ജെഡിടി ഭാരവാഹികളായ ഇ. വി ലുക്മാൻ, സി. എ ഹാരിഫ്, ഹിലാൽ ഹസ്സൻ, എൻ. കെ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167922/iqrahospital-takes-over-management-parco-institute-medicalsciences)