---
title: "#Fire | കുറ്റ്യാടിയിലെ തീപ്പിടുത്തം; തീപടർന്നത് മാസങ്ങളായി വിവിധഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് വെച്ച മാലിന്യത്തിൽ നിന്ന് "
english_title: "#Fire #bush #broke #garbage #collected #different #parts #months"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/168711/fire-bush-broke-garbage-collected-different-parts-months"
published_at: "2023-12-12T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65786f686e5cc_fire.jpg"
keywords: []
---

# #Fire | കുറ്റ്യാടിയിലെ തീപ്പിടുത്തം; തീപടർന്നത് മാസങ്ങളായി വിവിധഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് വെച്ച മാലിന്യത്തിൽ നിന്ന് 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടിയിൽ മാസങ്ങളായി വിവിധഭാഗങ്ങളിൽ നിന്ന് ഗ്രാമ പഞ്ചായത്ത് ശേഖരിച്ച് വെച്ച പ്ലാസ്റ്റിക്ക് ഉൾപെടെയുളള മാലിന്യത്തിനാണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടിയിൽ മാസങ്ങളായി വിവിധഭാഗങ്ങളിൽ നിന്ന് ഗ്രാമ പഞ്ചായത്ത് ശേഖരിച്ച് വെച്ച പ്ലാസ്റ്റിക്ക് ഉൾപെടെയുളള മാലിന്യത്തിനാണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്.

തൊട്ടിൽപ്പാലം - വയനാട് റോഡിലെ വർഷങ്ങളായി പ്രവർത്തികാതിരിക്കുന്ന ഐ.ടി.സി. കെട്ടിടത്തിൽ (കൊതങ്കൊട്ടുമ്മലിൽ ) സൂക്ഷിച്ച മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ദുരന്തനിവാരണ സേന പ്രവർത്തകരും തീയണക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാൽ തീയണയ്ക്കാൻ സാധിച്ചില്ല.

പ്ലാസ്റ്റിക്ക് കത്തിയ പുകയ്ക്ക് മീതെയുള്ള തീയണയ്ക്കാൻ ഉള്ള ശ്രമം വിജയം കണ്ടില്ല. പിന്നീട് തീ ആളിപടർന്നുകൊണ്ടിരുന്നു. തുടർന്ന്നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് എത്തുകയും, അഗ്നി രക്ഷാ സേനാംഗങ്ങൾ രാത്രി വളരെയേറെ നേരെത്തെ കഠിനശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത് എന്ന് ഓടി കൂടിയ നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/168711/fire-bush-broke-garbage-collected-different-parts-months)