---
title: "#CheekkonnMLPSchool | ഉച്ച ഭക്ഷണത്തിൽ ബിരിയാണിയും; വേറിട്ട പദ്ധതിയുമായി ചീക്കോന്ന് എം.എൽ.പി സ്കൂൾ "
english_title: "#Biryani #lunch #Cheekkonn #MLPSchool #separate #scheme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/168726/biryani-lunch-cheekkonn-mlpschool-separate-scheme"
published_at: "2023-12-12T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578790ccc32f_school.jpg"
keywords: []
---

# #CheekkonnMLPSchool | ഉച്ച ഭക്ഷണത്തിൽ ബിരിയാണിയും; വേറിട്ട പദ്ധതിയുമായി ചീക്കോന്ന് എം.എൽ.പി സ്കൂൾ 

> **Lead Summary:** **നരിപ്പറ്റ: [** ഉച്ചഭക്ഷണത്തിന് ബിരിയാണി വിളമ്പി വേറിട്ട മാതൃകയാവുകയാണ് ചീക്കോന്ന് എം.എൽ.പി സ്കൂൾ. മാസത്തിൽ ഒരു ദിവസം മുഴുവൻ വിദ്യാർഥികൾക്കും ബിരിയാണി നൽകുന്ന പദ്ധതി സ്കൂൾ മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [** ഉച്ചഭക്ഷണത്തിന് ബിരിയാണി വിളമ്പി വേറിട്ട മാതൃകയാവുകയാണ് ചീക്കോന്ന് എം.എൽ.പി സ്കൂൾ. മാസത്തിൽ ഒരു ദിവസം മുഴുവൻ വിദ്യാർഥികൾക്കും ബിരിയാണി നൽകുന്ന പദ്ധതി സ്കൂൾ മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനവും മാനേജർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി.

പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് ടി സപിന, മദർ പി.ടി.എ പ്രസിഡന്റ് കെ ഷമീന, സ്റ്റാഫ് സെക്രട്ടറി അശ്വതി ജയപുരം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/168726/biryani-lunch-cheekkonn-mlpschool-separate-scheme)