---
title: "#AmbedkarVillageDevelopmentScheme | അംബേദ്കർ ഗ്രാമ വികസന പദ്ധതി; കൂളിക്കുന്ന് പട്ടികജാതി കോളനിയുടെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം"
english_title: "#AmbedkarVillageDevelopmentScheme #estimate #crore #Koolikun #scheduled #caste #colony #approved"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/168750/ambedkarvillagedevelopmentscheme-estimate-crore-koolikun-scheduled-caste-colony-approved"
published_at: "2023-12-12T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578992c16806_scheme.jpg"
keywords: []
---

# #AmbedkarVillageDevelopmentScheme | അംബേദ്കർ ഗ്രാമ വികസന പദ്ധതി; കൂളിക്കുന്ന് പട്ടികജാതി കോളനിയുടെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

> **Lead Summary:** ** കുറ്റ്യാടി: [ **അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ കൂളിക്കുന്ന് പട്ടികജാതി കോളനിയുടെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന് മോണിറ്ററിംഗ് സമിതി അംഗീകാരം.

## Article Content

** കുറ്റ്യാടി: [ **അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ കൂളിക്കുന്ന് പട്ടികജാതി കോളനിയുടെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന് മോണിറ്ററിംഗ് സമിതി അംഗീകാരം.

വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിയിൽ, നടപ്പാതകളും, റോഡും, സോളാർ സ്ട്രീറ്റ് ലൈറ്റും ഉൾപ്പെടെയുള്ള പൊതുഘടകങ്ങളും, 29 വീടുകളുടെ പുനരുദ്ധാരണവും ഉൾപ്പെട്ട എസ്റ്റിമേറ്റിനാണ് അംഗീകാരം നൽകിയിട്ടുള്ളത്.

സർക്കാരിൻറെ അനുമതി ലഭ്യമായതിനെ തുടർന്ന് തദ്ദേശ എൻജിനീയറിങ് വിഭാഗത്തിന്റെയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി,വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ,തദ്ദേശ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ. ഷൈജു, പട്ടികജാതി വികസന ഓഫീസർ സൗദ, ജനപ്രതിനിധികൾ, കോളനി നിവാസികൾ എന്നിവർ പങ്കെടുത്തു. എസ്റ്റിമേറ്റിന് പട്ടികജാതി വിഭാഗം ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്ന ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/168750/ambedkarvillagedevelopmentscheme-estimate-crore-koolikun-scheduled-caste-colony-approved)