---
title: "ഷബ്ന ടീച്ചർ അനുസ്മരണം"
english_title: "Shabna Teacher Remembrance"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/16895/shabna-teacher-remembrance"
published_at: "2021-12-19T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf3ae0cf0c3_anusmaranam.jpg"
keywords: []
---

# ഷബ്ന ടീച്ചർ അനുസ്മരണം

> **Lead Summary:** **വട്ടോളി : **വട്ടോളി നാഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന ഷബ്നയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു.

## Article Content

**വട്ടോളി : **വട്ടോളി നാഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന ഷബ്നയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു.

നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച അനുസ്മരണം കെ. പി. കുഞ്ഞമ്മദ് കുട്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. റീത്ത അധ്യക്ഷയായി.ചെറുകഥ കൃത്ത് നാസർ കക്കട്ടിൽ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി, ടി. പി. വിശ്വനാഥൻ,ടി.കെ. ദാമോദരൻ, കെ. പ്രഭാനന്ദി നി, കെ.പി. രജിഷ്, അശോകൻ,ടി അഖിലേന്ദ്രൻ, വി. കെ ആദർശ് സംസാരിച്ചു. കുന്നുമ്മൽ ഉപജില്ലയിലെ യു. പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും ഇതൊടൊന്നിച്ചു നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/16895/shabna-teacher-remembrance)