---
title: "#approved| വേളം കൂളിക്കുന്ന് ഗ്രാമവികസന പദ്ധതിക്ക് അംഗീകാരമായി"
english_title: "#Velam #KoolikunnVillage #Development #Project #approved"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169185/velam-koolikunnvillage-development-project-approved"
published_at: "2023-12-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ae48097d79_approve.jpg"
keywords: []
---

# #approved| വേളം കൂളിക്കുന്ന് ഗ്രാമവികസന പദ്ധതിക്ക് അംഗീകാരമായി

> **Lead Summary:** **വേളം: [ **ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിയിൽ, നടപ്പാതകളും, റോഡും, സോളാർ സ്ട്രീറ്റ് ലൈറ്റും, 29 വീടുകളുടെ പുനരുദ്ധാരണവും ഉൾപ്പെട്ട എസ്റ്റിമേറ്റിന് അംഗീകാരം നൽകി. തദ്ദേശ എൻജിനീയറിംഗ് വിഭാഗത്തിന്റെയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.

## Article Content

**വേളം: [ **ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിയിൽ, നടപ്പാതകളും, റോഡും, സോളാർ സ്ട്രീറ്റ് ലൈറ്റും, 29 വീടുകളുടെ പുനരുദ്ധാരണവും ഉൾപ്പെട്ട എസ്റ്റിമേറ്റിന് അംഗീകാരം നൽകി. തദ്ദേശ എൻജിനീയറിംഗ് വിഭാഗത്തിന്റെയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.

പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി,വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ടി.കെ. ഷൈജു, സൗദ എന്നിവർ പങ്കെടുത്തു. ഒപ്പം എസ്റ്റിമേറ്റിന് പട്ടികജാതി വിഭാഗം ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്ന ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169185/velam-koolikunnvillage-development-project-approved)