---
title: "#Inspections | വ്യാപക പരിശോധന; താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുറ്റ്യാടി നഗരത്തിലെ വിവിധ കടകളിൽ പരിശോധന നടത്തി "
english_title: "#extensive #testing #Inspections #conducted #various #shops #Kuttiadicity #leadership #TalukSupplyOfficer"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169350/extensive-testing-inspections-conducted-various-shops-kuttiadicity-leadership-taluksupplyofficer"
published_at: "2023-12-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657beb36e80b1_inspection.jpg"
keywords: []
---

# #Inspections | വ്യാപക പരിശോധന; താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുറ്റ്യാടി നഗരത്തിലെ വിവിധ കടകളിൽ പരിശോധന നടത്തി 

> **Lead Summary:** **കുറ്റ്യാടി: [ **താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുറ്റ്യാടി നഗരത്തിലെ പച്ചക്കറി പഴം കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

## Article Content

**കുറ്റ്യാടി: [ **താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുറ്റ്യാടി നഗരത്തിലെ പച്ചക്കറി പഴം കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

വിലവിവരപട്ടിക ഉപഭോക്താക്കൾ കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ, സുനിൽ കുമാർ എസ് ജീവനക്കാരനായ ജ്യോതി ബസു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പൊതുവിപണി പരിശോധന കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169350/extensive-testing-inspections-conducted-various-shops-kuttiadicity-leadership-taluksupplyofficer)