---
title: "#NationalPaediatricsCongress | ദേശീയ ബാലശാസ്ത്ര കോൺഗ്രസ്; സംസ്ഥാനതല മത്സരത്തിൽ ചാത്തംങ്കോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം "
english_title: "#NationalPaediatricsCongress #Chathangottunada  #statelevel #competition #Brilliant #success #ajJohnMemorialSchool"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169504/nationalpaediatricscongress-chathangottunada-statelevel-competition-brilliant-success-ajjohnmemorialschool-new"
published_at: "2023-12-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c5e807ca52_school.jpg"
keywords: []
---

# #NationalPaediatricsCongress | ദേശീയ ബാലശാസ്ത്ര കോൺഗ്രസ്; സംസ്ഥാനതല മത്സരത്തിൽ ചാത്തംങ്കോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം 

> **Lead Summary:** **തൊട്ടിൽപാലം: [ **ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതല മത്സരത്തിൽ ചാത്തംങ്കോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം.

## Article Content

**തൊട്ടിൽപാലം: [ **ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതല മത്സരത്തിൽ ചാത്തംങ്കോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം.

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ സീനിയർ വിഭാഗത്തിൽ എ. ജെ ജോൺ മെമ്മോറിയൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്ട് ആണ് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനതലത്തിൽ അവതരിപ്പിച്ച 116 പ്രൊജക്ടുകളിൽ 16 എണ്ണം മാത്രമാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.

വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിപ്പാ രോഗം പൊട്ടിപ്പുറപ്പെടാൻ എങ്ങനെ കാരണമാകുന്നു എന്ന വിഷയത്തിൽ പ്ലസ് വൺ സയൻസ് വിദ്യാർഥിനികളായ ഡെല്ലാ മരിയ ബേബി, അനുപ്രിയ കെ.ആർ എന്നിവർ നടത്തിയ പഠനമാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് മേഖലയിൽ കഴിഞ്ഞ 10 വർഷം കൊണ്ടുണ്ടായ കാലാവസ്ഥാ വ്യതിയാനവും 25 വർഷത്തിനുള്ളിൽ സംഭവിച്ച കൃഷി രീതിയിലെ മാറ്റങ്ങളും കുട്ടികൾ പഠനവിധേയമാക്കി.

ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ് അധ്യാപകനായ ഷിബിൻ മാത്യു ആണ് കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169504/nationalpaediatricscongress-chathangottunada-statelevel-competition-brilliant-success-ajjohnmemorialschool-new)