---
title: "#medicalfund | കൊടക്കൽ മനോജൻ ചികിത്സാ ഫണ്ട് കൈമാറി "
english_title: "#KodakkalManoj #handed #over #medicalfund"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169516/kodakkalmanoj-handed-over-medicalfund"
published_at: "2023-12-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6624307ff_fund.jpg"
keywords: []
---

# #medicalfund | കൊടക്കൽ മനോജൻ ചികിത്സാ ഫണ്ട് കൈമാറി 

> **Lead Summary:** **കുറ്റ്യാടി: [ **എസ് വൈ എസ് തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ ഡിസംബർ 15 സാന്ത്വന മാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാവപ്പെട്ട രോഗികൾക്ക് തണലേകാൻ വേണ്ടി കേരളാ മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കൂട്ടൂർ-തളീക്കര യൂണിറ്റിൻ്റെ നേതൃത്വത്തിൽ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിലുള്ള കൊടക്കൽ മനോജന്റെ ചികിത്സക്കുവേണ്ടി 25000 രൂപ എസ് വൈ എസ് കുറ്റ്യാടി സോൺ പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി കൈമാറി.

## Article Content

**കുറ്റ്യാടി: [ **എസ് വൈ എസ് തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ ഡിസംബർ 15 സാന്ത്വന മാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാവപ്പെട്ട രോഗികൾക്ക് തണലേകാൻ വേണ്ടി കേരളാ മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കൂട്ടൂർ-തളീക്കര യൂണിറ്റിൻ്റെ നേതൃത്വത്തിൽ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിലുള്ള കൊടക്കൽ മനോജന്റെ ചികിത്സക്കുവേണ്ടി 25000 രൂപ എസ് വൈ എസ് കുറ്റ്യാടി സോൺ പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി കൈമാറി.

ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം കെ ശശി കൺവീനർ കെ പി ബിജു (കൂട്ടൂർ വാർഡ് മെമ്പർ) ഏറ്റുവാങ്ങി. എസ് വൈ എസ് സോൺ സാന്ത്വനം സെക്രട്ടറി ലത്തീഫ് പരവന്റെവിട സ്വാഗതം പറഞ്ഞു.

ചടങ്ങിൽ യുണിറ്റ് പ്രസിഡൻ്റ് അൻവർ സഖാഫി (മാനേജർ സിറാജുൽഹുദ കുറ്റ്യാടി) കൂട്ടൂർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് തോക്കളായ യു വി സി അമ്മദ് ഹാജി, അലി സി എച്ച്, ഇസ്മായീൽ സി വി, അഷ്റഫ് വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169516/kodakkalmanoj-handed-over-medicalfund)