---
title: "#inaugurated | വേളം ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകൾ തുറന്നു "
english_title: "#Two #roads #opened #VelamGramPanchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169734/two-roads-opened-velamgrampanchayat"
published_at: "2023-12-16T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d69d10edc3_road.jpg"
keywords: []
---

# #inaugurated | വേളം ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകൾ തുറന്നു 

> **Lead Summary:** **കുറ്റ്യാടി: [** വേളം ഗ്രാമപഞ്ചായത്തിലെ വാതുക്കൽ പറമ്പത്ത് തയ്യിൽ മീത്തൽ റോഡ്, മണിമല - മഞ്ഞക്കുന്നിൽ കല്ലുംപുറം എന്നീ റോഡുകൾ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [** വേളം ഗ്രാമപഞ്ചായത്തിലെ വാതുക്കൽ പറമ്പത്ത് തയ്യിൽ മീത്തൽ റോഡ്, മണിമല - മഞ്ഞക്കുന്നിൽ കല്ലുംപുറം എന്നീ റോഡുകൾ ഉദ്ഘാടനം ചെയ്തു.

എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്നും യഥാക്രമം മൂന്ന് ലക്ഷം, 7.5 ലക്ഷം വീതം അനുവദിച്ച വേളം ഗ്രാമപഞ്ചായത്തിലെ വാതുക്കൽ പറമ്പത്ത് തയ്യിൽ മീത്തൽ റോഡ്, മണിമല മഞ്ഞക്കുനി കല്ലുംപുറം റോഡ് എന്നീ റോഡ് പ്രവർത്തികൾ പൂർത്തീകരിച്ചു.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ റോഡുകൾ ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169734/two-roads-opened-velamgrampanchayat)