---
title: "#Kuttiadicoconut | കുറ്റ്യാടി തേങ്ങയുടെപേരിൽ വ്യാജൻ, ആശങ്കയറിയിച്ച് കേരകർഷകർ "
english_title: "#Fake #farmers #name #Kuttiadi #coconut #expressed #concern"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169747/fake-farmers-name-kuttiadi-coconut-expressed-concern"
published_at: "2023-12-16T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d757cb56da_kopra.jpg"
keywords: []
---

# #Kuttiadicoconut | കുറ്റ്യാടി തേങ്ങയുടെപേരിൽ വ്യാജൻ, ആശങ്കയറിയിച്ച് കേരകർഷകർ 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി കൊപ്രയ്ക്ക് വില്ലന്മാരായി വ്യാജകൊപ്ര വിപണിയിൽ സജീവമാകുന്നതിൽ ആശങ്കയറിയിച്ച് കേരകർഷകർ. മലയോരത്തെ ചില സ്വകാര്യസംഭരണ കേന്ദ്രങ്ങളിൽ കുറ്റ്യാടി തേങ്ങയുടെപേരിൽ വ്യാജകൊപ്ര വൻതോതിൽ ഇറക്കുമതിചെയ്യുന്നതായാണ് പരാതി.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി കൊപ്രയ്ക്ക് വില്ലന്മാരായി വ്യാജകൊപ്ര വിപണിയിൽ സജീവമാകുന്നതിൽ ആശങ്കയറിയിച്ച് കേരകർഷകർ. മലയോരത്തെ ചില സ്വകാര്യസംഭരണ കേന്ദ്രങ്ങളിൽ കുറ്റ്യാടി തേങ്ങയുടെപേരിൽ വ്യാജകൊപ്ര വൻതോതിൽ ഇറക്കുമതിചെയ്യുന്നതായാണ് പരാതി.

കുറ്റ്യാടി കൊപ്രയെന്നപേരിൽ ഇത് മറ്റുപല ഭാഗങ്ങളിലേക്കും കയറ്റുമതിചെയ്യുന്നുണ്ട്. കർണാടകയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉണ്ടക്കൊപ്രയാണ് സംഭരണകേന്ദ്രങ്ങളിലെത്തിച്ച് കുറ്റ്യാടി തേങ്ങയുടെ കൊപ്രയെന്നപേരിൽ മറ്റുഭാഗങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നത്.

ഭാവിയിൽ കുറ്റ്യാടി തേങ്ങയുടെയും കൊപ്രയുടെയും വില ഇടിയാൻ കാരണമാകുമെന്നാണ് കർഷകർ പറയുന്നത്. കുറ്റ്യാടി തേങ്ങയുടെ കൊപ്രയെ അപേക്ഷിച്ച് നിലവാരംകുറഞ്ഞ കൊപ്രയാണ് കുറഞ്ഞവിലയ്ക്ക് ഇങ്ങനെ ഇറക്കുമതിചെയ്യുന്നത്.

ഒരു ദിവസം 300 ചാക്കിലേറെ കൊപ്ര ഇറക്കുമതിചെയ്യുന്ന കേന്ദ്രങ്ങൾവരെ മലയോരത്ത് സജീവമാണ്. കുറ്റ്യാടി തേങ്ങയുടെ കൊപ്രയ്ക്ക് നല്ല ഡിമാൻഡാണ്. എണ്ണയുടെ അളവും ഗുണമേന്മയും കൂടുതലാണ്.

കൊപ്രയുടെ എഴുപത്തിയഞ്ച് ശതമാനം വെളിച്ചെണ്ണയും ലഭിക്കും. കുറ്റ്യാടി തേങ്ങയുടെയും കൊപ്രയുടെയും വിലയിടിക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ വേണമെന്നാണ് കർഷകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169747/fake-farmers-name-kuttiadi-coconut-expressed-concern)