---
title: "#arrest | കു​റ്റ്യാ​ടി ടൗ​ണി​ലെ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ "
english_title: "#Shops #Kuttiaditown #broken #stolen #Two #people #under #arrest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169752/shops-kuttiaditown-broken-stolen-two-people-under-arrest"
published_at: "2023-12-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d79259d4ab_arrest.jpg"
keywords: []
---

# #arrest | കു​റ്റ്യാ​ടി ടൗ​ണി​ലെ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ 

> **Lead Summary:** **കുറ്റ്യാടി: [ **ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ പു​ല​ർ​​ച്ച കു​റ്റ്യാ​ടി ടൗ​ണി​ലെ മൂ​ന്ന്​ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മൊ​യി​ലോ​ത്ത​റ നാ​രു​ള്ള​പ​റ​മ്പ​ത്ത്​ ഷൈ​ജു , കാ​ഞ്ഞ​ങ്ങാ​ട്​ ഉ​ദ​യ​ന​ഗ​ർ അ​രി​പ്പു​റം കാ​ര​ക്ക​ക്കു​ണ്ട്​ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​രെ​യാ​ണ്​ കു​റ്റ്യാ​ടി പൊ​ലീ​സ്​ അ​റ​സ്റ്റ് ​ചെ​യ്ത​ത്.

## Article Content

**കുറ്റ്യാടി: [ **ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ പു​ല​ർ​​ച്ച കു​റ്റ്യാ​ടി ടൗ​ണി​ലെ മൂ​ന്ന്​ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മൊ​യി​ലോ​ത്ത​റ നാ​രു​ള്ള​പ​റ​മ്പ​ത്ത്​ ഷൈ​ജു , കാ​ഞ്ഞ​ങ്ങാ​ട്​ ഉ​ദ​യ​ന​ഗ​ർ അ​രി​പ്പു​റം കാ​ര​ക്ക​ക്കു​ണ്ട്​ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​രെ​യാ​ണ്​ കു​റ്റ്യാ​ടി പൊ​ലീ​സ്​ അ​റ​സ്റ്റ് ​ചെ​യ്ത​ത്.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ എം.​എം. ദി​നേ​ശ​ന്റെ ഡി ​ആ​ൻ​ഡ്​​ ഡി ​ബു​ക്സ്, പു​തി​യ സ്റ്റാ​ൻ​ഡി​ൽ പാ​ലേ​രി പാ​റ​ക്ക​ട​വി​ലെ ടി. ​ആ​ദി​ൽ റ​ഷീ​ദി​ന്റെ ബു​ക്​​മാ​ർ​ട്ട്, ഹം​സ​യു​ടെ മ​ദീ​ന സ്​​റ്റേ​ഷ​ന​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​മ്പി​പ്പാ​ര​കൊ​ണ്ട്​ പൂ​ട്ട്​ ത​ക​ർ​ത്ത്​ ഡി ​ആ​ൻ​ഡ്​ ഡി ​ബു​ക്സി​ൽ​നി​ന്ന്​ 20,000 രൂ​പ​യും, ബു​ക്ക് മാ​ർ​ട്ടി​ൽ​നി​ന്ന്​ ബാ​ഗ്, കു​ട, സ്​​റ്റേ​ഷ​ന​റി വ​സ്തു​ക്ക​ൾ, മ​ദീ​ന സ്​​റ്റേ​ഷ​ന​റി​യി​ൽ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന ആ​യി​ര​ത്തോ​ളം രൂ​പ എ​ന്നി​വ​യാ​ണ്​ മോ​ഷ്ടി​ച്ച​ത്. സി.​സി.​ടി.​വി കാ​മ​റ ദി​ശ മാ​റ്റി​യാ​യി​രു​ന്നു​ മോ​ഷ​ണം.

മ​റ്റൊ​രു കേ​സി​ൽ ത​ല​ശ്ശേ​രി​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ കു​റ്റ്യാ​ടി​യി​ലെ മോ​ഷ​ണം​കൂ​ടി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169752/shops-kuttiaditown-broken-stolen-two-people-under-arrest)