---
title: "#ChoimadamColony | ചോയിമഠം കോളനി; ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം "
english_title: "#ChoimadamColony #Approval #Monitoring #Committee #renovation #works #worth "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/169761/choimadamcolony-approval-monitoring-committee-renovation-works-worth"
published_at: "2023-12-16T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d84c133de7_colony.jpg"
keywords: []
---

# #ChoimadamColony | ചോയിമഠം കോളനി; ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം 

> **Lead Summary:** **കുറ്റ്യാടി: [** ചോയിമഠം കോളനിയിൽ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം. എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം കോളനിയുടെ നവീകരണത്തിനായി ശ്രമിക്കുമെന്ന് കോളനി നിവാസികൾക്ക് എം എൽഎ ഉറപ്പു കൊടുത്തിരുന്നു.

## Article Content

**കുറ്റ്യാടി: [** ചോയിമഠം കോളനിയിൽ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തിക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം. എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം കോളനിയുടെ നവീകരണത്തിനായി ശ്രമിക്കുമെന്ന് കോളനി നിവാസികൾക്ക് എം എൽഎ ഉറപ്പു കൊടുത്തിരുന്നു.

പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ വേളം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനിയായ ചോയി മഠം കോളനിക്ക്, അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം 1കോടി രൂപ അനുവദിച്ച് ഉത്തരവായിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗവും , ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സംയുക്തമായി സന്ദർശനം നടത്തി തയ്യാറാക്കിയ എസ്റ്റിമേറ്റിന് മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.

4 റോഡുകളും, ഫുട്പാത്തും, സോളാർ സ്ട്രീറ്റ് ലൈറ്റും, 14 വീടുകളുടെ പുനരുദ്ധാരണവും ഉൾപ്പെടെ ചേർത്തുകൊണ്ട് തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി പട്ടികജാതി വികസന ഡയറക്ടർക്ക് ഉടൻ കൈമാറും.

കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. കെ .ഷൈജു, പട്ടികജാതി വികസന ഓഫീസർ സൗദ, കോളനി പ്രതിനിധികൾ, കോളനി നിവാസികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, യു എൽ സി സി എസ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/169761/choimadamcolony-approval-monitoring-committee-renovation-works-worth)