---
title: " #SolidarityYouthMovement | കുറ്റ്യാടിയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തെ ജനകീയമായി ചെറുക്കും - സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ് "
english_title: "#SanghParivar #movement #trying #destroy #peaceful #atmosphere #Kuttiadi #resisted #people #SolidarityYouthMovement"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170047/sanghparivar-movement-trying-destroy-peaceful-atmosphere-kuttiadi-resisted-people-solidarityyouthmovement"
published_at: "2023-12-17T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f12d104b42_solidarity.jpg"
keywords: []
---

#  #SolidarityYouthMovement | കുറ്റ്യാടിയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തെ ജനകീയമായി ചെറുക്കും - സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ് 

> **Lead Summary:** **കുറ്റ്യാടി: [ **സ്വകാര്യ ഭൂമിക്കുമേൽ അവകാശത്തർക്കം ഉന്നയിച്ച്​ കുറ്റ്യാടിയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വി എച്ച് പി- സംഘപരിവാർ നീക്കത്തെ ജനകീയമായി ചെറുക്കുമെന്ന്​ സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ്​ കുറ്റ്യാടി ഏരിയ കമ്മിറ്റി.

## Article Content

**കുറ്റ്യാടി: [ **സ്വകാര്യ ഭൂമിക്കുമേൽ അവകാശത്തർക്കം ഉന്നയിച്ച്​ കുറ്റ്യാടിയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വി എച്ച് പി- സംഘപരിവാർ നീക്കത്തെ ജനകീയമായി ചെറുക്കുമെന്ന്​ സോളിഡാരിറ്റി യൂത്ത്​ മൂവ്​മെൻറ്​ കുറ്റ്യാടി ഏരിയ കമ്മിറ്റി.

കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പയറ്റിത്തെളിഞ്ഞ വ്യാജ അവകാശവാദ തർക്കങ്ങൾ ആവർത്തിക്കാൻ സംഘപരിവാർ പ്രചോദനമാവുന്നത്​ നമ്മുടെ ഭരണകൂട-നീതിന്യായ സംവിധാനങ്ങളുടെ നിരുത്തരവാദ സമീപനങ്ങളാണ്​.

മതവികാരം ആളിക്കത്തിച്ച്​ ​ധ്രുവീകരണത്തിലൂടെ കലാപം സംഘടിപ്പിക്കുകയും അതുവഴി അധികാരവും ലക്ഷ്യമിട്ടാണ്​ ഈ നീക്കം. ഇത്തരം കലാപാഹ്വാനങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം.

കുറ്റ്യാടിയുടെ സമാധാനാന്തരീക്ഷത്തിൽ വിള്ളൽ വീ​ഴ്ത്താൻ അനുവദിക്കരുതെന്നും യോഗം ആഹ്വാനം ചെയ്തു. ഏരിയ പ്രസിഡൻറ്​ നസീം അടുക്കത്ത്​ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ്​ റാഫി അടുക്കത്ത്​, സെ​ക്രട്ടറി നവാസ്​ എ, അംഗങ്ങളായ സുഹൈൽ ഒ.കെ, റഈസ്​ ഇ.കെ, നദീർ കെ.കെ, നബീൽ ഊരത്ത്​ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170047/sanghparivar-movement-trying-destroy-peaceful-atmosphere-kuttiadi-resisted-people-solidarityyouthmovement)