---
title: "#BJP | കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ബി ജെ പി ധർണ്ണ നടത്തി "
english_title: "#BJP #staged #dharna #front #Kuttiadi #TalukHospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170431/bjp-staged-dharna-front-kuttiadi-talukhospital"
published_at: "2023-12-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658127d22ef82_bjp.jpg"
keywords: []
---

# #BJP | കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ബി ജെ പി ധർണ്ണ നടത്തി 

> **Lead Summary:** **കുറ്റ്യാടി: [** കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ബി.ജെ. പി. ജില്ലാ സെക്രട്ടറി എം. മോഹനൻ കുറ്റപ്പെടുത്തി.

## Article Content

**കുറ്റ്യാടി: [** കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ബി.ജെ. പി. ജില്ലാ സെക്രട്ടറി എം. മോഹനൻ കുറ്റപ്പെടുത്തി.

കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ റദ്ദുചെയ്ത് സ്ഥിരം നിയമനങ്ങൾ നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി. ധർണ്ണ നടത്തിയത്.

പ്രസിഡൻ്റ് ഒ പി മഹേഷ് അധ്യക്ഷനായി. രാജ ഗോപാലൻ പുറമേരി, മുകുന്ദൻ പാതിരപ്പറ്റ, രാധിക പുറമേരി, വിനീത് നിട്ടൂർ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170431/bjp-staged-dharna-front-kuttiadi-talukhospital)