---
title: "#attack | കുറ്റ്യാടിയിൽ ഓട്ടോഡ്രൈവർക്ക് നേരെ അക്രമം; നാലുപേർക്കെതിരെ കേസ് "
english_title: "#Violence #autodriver #Kuttiady #Case #against #fourpersons"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170728/violence-autodriver-kuttiady-case-against-fourpersons"
published_at: "2023-12-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829317c3946_police.jpg"
keywords: []
---

# #attack | കുറ്റ്യാടിയിൽ ഓട്ടോഡ്രൈവർക്ക് നേരെ അക്രമം; നാലുപേർക്കെതിരെ കേസ് 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടിയിൽ ഓട്ടോഡ്രൈവർക്ക് നേരെ യുവാവിന്റെ പരാക്രമണം. ചെറിയ കുമ്പളം കട്ടൻകോട് റോഡിൽ സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ഡ്രൈവരെ മർദ്ദിച്ചതായി പരാതി.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടിയിൽ ഓട്ടോഡ്രൈവർക്ക് നേരെ യുവാവിന്റെ പരാക്രമണം. ചെറിയ കുമ്പളം കട്ടൻകോട് റോഡിൽ സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ഡ്രൈവരെ മർദ്ദിച്ചതായി പരാതി.

കുറ്റ്യാടി സ്വദേശി നജീർ എന്ന ഓട്ടോഡ്രൈവർക്കു നേരെയാണ് ഇന്നലെ ഉച്ചയോടെ ആക്രമണം നടന്നത്. വാഹനത്തിന് മുന്നിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് വണ്ടിയും ഡ്രൈവറെയും കത്തിക്കാൻ ശ്രമിച്ചതായാണ് പരാതി.

കുമ്പളം കട്ടങ്ങോട് റോഡിൽ ഇടുങ്ങിയ കോൺക്രീറ്റ് റോഡിൽ പെട്ടന്ന് വീട്ടിൽ നിന്നും ഇറങ്ങി വന്ന സ്കൂട്ടർ തൻ്റെ വാഹനത്തിന് സൈഡ് തന്നില്ല എന്ന് പറഞ്ഞു കയറ്റം കയറി വന്ന മറ്റൊരു വാഹനവും ഡ്രൈവറെയും സ്കൂട്ടർ ഉപയോഗിച്ച് വട്ടം വച്ച് തടഞ്ഞു നിർത്തുകയും പിന്നീട് സ്കൂട്ടറിലെ യാത്രക്കാരനും മറ്റ് നാല് പേരും ചേർന്ന് വാഹനത്തിലെ ചാവി ഊരുകയും, ഡ്രൈവറെ വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.

മർദ്ദിക്കുന്ന ദൃശ്യങ്ങൾ യുവാവ് തൻറെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതു കണ്ട അക്രമി സംഘം പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസുകുറ്റി യുവാവിന്റെ വാഹനത്തിന് മുന്നിൽ തുറന്നു വച്ച് വധ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അക്രമണത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡ്രൈവറെ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും, ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന് നാലു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170728/violence-autodriver-kuttiady-case-against-fourpersons)