---
title: "#KBalanarayanan | പിണറായി തീക്കൊള്ളികൊണ്ട് തലചൊറിയുന്നു - കെ.ബാലനാരായണൻ "
english_title: "#Pinarayi #scratching #head #fire #KBalanarayanan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/170853/pinarayi-scratching-head-fire-kbalanarayanan"
published_at: "2023-12-20T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f2e9f395d_protest.jpg"
keywords: []
---

# #KBalanarayanan | പിണറായി തീക്കൊള്ളികൊണ്ട് തലചൊറിയുന്നു - കെ.ബാലനാരായണൻ 

> **Lead Summary:** **കുറ്റ്യാടി: [ **കേരളത്തിലുടനീളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കാൻ ഡി.വൈ.എഫ്.ഐ.പ്രവർത്തകർക്കും പോലീസിനും മൗനാനുവാദം നൽകുക വഴി പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് യു.ഡി.എഫ്.ജില്ല ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു.

## Article Content

**കുറ്റ്യാടി: [ **കേരളത്തിലുടനീളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കാൻ ഡി.വൈ.എഫ്.ഐ.പ്രവർത്തകർക്കും പോലീസിനും മൗനാനുവാദം നൽകുക വഴി പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് യു.ഡി.എഫ്.ജില്ല ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ മേൽ പോലീസ് നടപ്പക്കി കൊണ്ടിരിക്കുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് കുറ്റ്യാടി, വേളം, ആയഞ്ചേരി കുന്നുമ്മൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമം നടത്തിയത് നേരിയ സംഘർഷത്തിനിടയാക്കി.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷനായി.ഡി.സി.സി. ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, വിവിധ മണ്ഡലം പ്രസിഡൻ്റുമാരായ പി.കെ.സുരേഷ്, മoത്തിൽ ശ്രീധരൻ, കണ്ണോത്ത് ദാമോദരൻ, ജമാൽ മൊകേരി, സി.കെ.നാണു, പി.പി.അശോകൻ, കേളോത്ത് ഹമീദ്, വി.പി.ഗീത, എ.ടി.ഗീത, നൗഷാദ് കോവില്ലത്ത്, അനന്തൻ കു നിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/170853/pinarayi-scratching-head-fire-kbalanarayanan)