---
title: "#straydog | തൊട്ടിൽപാലത്തും മരുതോങ്കരയിലും ഭീതി പരത്തിയ ഭ്രാന്തൻ നായയെ പിടികൂടി"
english_title: "#straydog #spread #terror #Thotilpalam #Maruthonkara #caught"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/171071/straydog-attack-ninepeople-including-child-bitten-thotilpalam-maruthongara-areas"
published_at: "2023-12-21T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658406e8c77c5_stray_dog.jpg"
keywords: []
---

# #straydog | തൊട്ടിൽപാലത്തും മരുതോങ്കരയിലും ഭീതി പരത്തിയ ഭ്രാന്തൻ നായയെ പിടികൂടി

> **Lead Summary:** **തൊട്ടിൽപ്പാലം: [ **തൊട്ടിൽപാലത്തും മരുതോങ്കരയിലും ഭീതി പരത്തിയ ഭ്രാന്തൻ നായയെ പിടികൂടി. ആറ് പേർക്കാണ് കടിയേറ്റത്. സാരമായ പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തൊട്ടിൽപ്പാലം: [ **തൊട്ടിൽപാലത്തും മരുതോങ്കരയിലും ഭീതി പരത്തിയ ഭ്രാന്തൻ നായയെ പിടികൂടി. ആറ് പേർക്കാണ് കടിയേറ്റത്. സാരമായ പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ടോടെ തൊട്ടിൽപാലം ഭാഗത്ത് നിന്ന് രണ്ട് പേരെ കടിച്ച നായ മരുതൊങ്കരയിലേക്ക് വരികയായിരുന്നു. പിന്നീട് നായ മറ്റ് ആളുകളെയും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൊറ്റോത്തുമ്മൽ പവിത്രൻ, തൊട്ടിൽപാലം ബെൽ മൗണ്ടിൽനിന്ന് നായയുടെ കടിയേറ്റ ഹംന ഫാത്തിമ (11) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വള്ളിയാർകണ്ടി നാണു, അബ്ദുൾ സമീഹ്(അഞ്ച്), സോനു കല്ലുനിര,(21) അറൂണിത്തറ ഗീത (45), മുറിച്ചോർ മണ്ണിൽ നൗഷാദ് (42) എന്നിവർ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/171071/straydog-attack-ninepeople-including-child-bitten-thotilpalam-maruthongara-areas)