---
title: "#IrrigationProject | കുറ്റ്യാടി ഇറിഗേഷൻ പ്രോജക്റ്റ്; കനാലുകളുടെ പുനരുദ്ധാരണപ്രവൃത്തി പുരോഗമിക്കുന്നു "
english_title: "#Kuttiady #IrrigationProject #restoration #work #canals #progress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/171839/kuttiady-irrigationproject-restoration-work-canals-progress"
published_at: "2023-12-24T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587d260bc825_irigation.jpg"
keywords: []
---

# #IrrigationProject | കുറ്റ്യാടി ഇറിഗേഷൻ പ്രോജക്റ്റ്; കനാലുകളുടെ പുനരുദ്ധാരണപ്രവൃത്തി പുരോഗമിക്കുന്നു 

> **Lead Summary:** **കുറ്റ്യാടി: [ **ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തികൾ നടന്നുവരുന്ന വിവിധ സ്ഥലങ്ങൾ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി: [ **ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തികൾ നടന്നുവരുന്ന വിവിധ സ്ഥലങ്ങൾ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകൾ 8 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന 45 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്.

50 വർഷത്തിലേറെ പഴക്കമുള്ള ഈ നിർമ്മിതികൾ പലതും തകരാറിലായി കിടക്കുന്ന വിഷയം 26-10-2021 ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ എം എൽ എ അവതരിപ്പിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണങ്ങളുടെ തകരാറുകൾ പൂർണമായി പരിഹരിക്കുന്നതിന് 180 കോടി രൂപ ആവശ്യമാണെന്നും, ഘട്ടംഘട്ടമായി തകരാറുകൾ പരിഹരിക്കാൻ ആണ് ശ്രമിക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി മറുപടി നൽകി.

പദ്ധതിയുടെ ശോചനീയാവസ്ഥ പരിഗണിച്ച് സർക്കാർ 2021 -22 സാമ്പത്തിക വർഷം അനുവദിച്ച 10കോടി രൂപയുടെയും 2023-24 സാമ്പത്തിക വർഷം അനുവദിച്ച 5 കോടി രൂപയുടെയും പ്രവർത്തികൾ പുരോഗമിച്ചു വരികയാണ്.

മണിയൂർ ബ്രാഞ്ച് കനാൽ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി കനാൽ, പൂവാമ്പുഴ ഡിസ്ട്രിബ്യൂട്ടറി കനാൽ, പെരുവയൽ ഫീൽഡ് ബൂത്തികനാൽ, ചേരാപുരം സബ് ഡിസ്ട്രിബ്യൂട്ടറി കനാൽ, ചേരാപുരം ഫീൽഡ് ബൂത്തി, തണ്ടോട്ടി അക്വാഡക്ട് റിപ്പയർ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ തകരാറിലായ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി, പെരുമുണ്ടച്ചേരി ഡിസ്ട്രിബ്യൂട്ടറി കനാൽ, തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി, മംഗലാട്, പൊയിൽ പാറ, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലെ വലതുകര മെയിൻ കനാൽ ലൈനിംഗ് എന്നിങ്ങനെ അനുവദിച്ച തുകയ്ക്കുള്ളിൽ നിന്നുകൊണ്ട് പ്രധാനപ്പെട്ട തകരാറുകൾ പരിഹരിച്ചാണ് പ്രവർത്തി മുന്നോട്ടുപോകുന്നത്.

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മാത്രമായി ആകെ 2.45 കോടി രൂപയുടെ പ്രവർത്തികളാണ് നടന്നുവരുന്നത്. ഇനിയും ധാരാളം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഘട്ടം ഘട്ടമായി പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

കുറ്റ്യാടി ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദാക്ഷൻ, അസിസ്റ്റൻറ് എൻജിനീയർമാരായ അശ്വിൻ, അശ്വതി ഓവർസിയർമാർ എന്നിവർ പ്രവർത്തികളെക്കുറിച്ചുള്ള വിവരണം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/171839/kuttiady-irrigationproject-restoration-work-canals-progress)