---
title: "#felicitates | സംസ്ഥാന ശാസ്ത്രോത്സവം പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡ് നേടിയ നിവേദിതയെ അനുമോദിച്ചു "
english_title: "#State #Science #Festival #felicitates #Nivedita #Grade #LocalHistoryEssay"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172335/state-science-festival-felicitates-nivedita-grade-localhistoryessay"
published_at: "2023-12-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a87775b70f_felicitate.jpg"
keywords: []
---

# #felicitates | സംസ്ഥാന ശാസ്ത്രോത്സവം പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡ് നേടിയ നിവേദിതയെ അനുമോദിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** സംസ്ഥാന ശാസ്ത്രോത്സവം പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡ് നേടിയ നിവേദിതയെ പാനീസ് സാഹിത്യ കൂട്ടായ്മ അനുമോദിച്ചു. കായക്കൊടി ചങ്ങരംകുളം സ്വദേശി വില്ലേജ് അസിസ്റ്റന്റ് കെ.ജി മണിക്കുട്ടന്റെയും നടുപ്പൊയിൽ യു.പി സ്ക്കൂൾ അധ്യപിക ദീപയുടെയും മകളാണ് നിവേദിത.

## Article Content

**കുറ്റ്യാടി: [** സംസ്ഥാന ശാസ്ത്രോത്സവം പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡ് നേടിയ നിവേദിതയെ പാനീസ് സാഹിത്യ കൂട്ടായ്മ അനുമോദിച്ചു. കായക്കൊടി ചങ്ങരംകുളം സ്വദേശി വില്ലേജ് അസിസ്റ്റന്റ് കെ.ജി മണിക്കുട്ടന്റെയും നടുപ്പൊയിൽ യു.പി സ്ക്കൂൾ അധ്യപിക ദീപയുടെയും മകളാണ് നിവേദിത.

കുറ്റ്യാടിയുടെ ചരിത്രം വിഷയമാക്കുമ്പോൾ വെല്ലുവിളികൾ ഏറെ ആയിരുന്നെന്ന് നിവേദിത പറഞ്ഞു. ചടങ്ങിൽ നവാസ് മൂന്നാംകൈ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് കെ. ഷരീഫ് ഉപഹാരം കൈമാറി. കഥാകൃത്ത് സത്യൻ മാടക്കര ഉദ്‌ഘാടനം ചെയ്തു.

ജയചന്ദ്രൻ മൊകേരി, ബാലൻ തളിയിൽ, മൊയ്തു കണ്ണൻകോടൻ, കെ.എസ്‌. അബ്ദുല്ല, ഹാഷിം നമ്പാട്ടിൽ, ജമാൽ പാറക്കൽ, ജി. മണിക്കുട്ടൻ, ജമാൽ കുറ്റ്യാടി, കെ.പി. മുനീർ, കെ.ബാലകൃഷ്ണൻ, എൻ.പി.സക്കീർ, എൻ.കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172335/state-science-festival-felicitates-nivedita-grade-localhistoryessay)