---
title: "#NSS | എൻ എസ് എസ് സപ്തദിന ക്യാമ്പിന് ജി.യു.പി സ്കൂൾ വാളൂരിൽ തുടക്കമായി "
english_title: "#NSS #sevenday #camp #started #GUPSchool #Valur"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172364/nss-sevenday-camp-started-gupschool-valur"
published_at: "2023-12-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aa3060c7ed_nss.jpg"
keywords: []
---

# #NSS | എൻ എസ് എസ് സപ്തദിന ക്യാമ്പിന് ജി.യു.പി സ്കൂൾ വാളൂരിൽ തുടക്കമായി 

> **Lead Summary:** മുളിയങ്ങൽ: [ എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചാത്തങ്കോട്ടുനടയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പിന് ജി.യു.പി സ്കൂൾ വാളൂരിൽ തുടക്കമായി.

## Article Content

മുളിയങ്ങൽ: [ എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചാത്തങ്കോട്ടുനടയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പിന് ജി.യു.പി സ്കൂൾ വാളൂരിൽ തുടക്കമായി.

എ.ജെ ജോൺ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ.സിജോ എടക്കരോട്ട് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഷിനി ടി.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ സ്വാഗതം ആശംസിച്ചു.

പ്രോഗ്രാം ഓഫീസർ സബിത എ.പി ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാലിന്യമുക്ത നവകേരളവും ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുമാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ഇവയുടെ ഭാഗമായി സ്നേഹാരാമ നിർമ്മാണം, തെരുവ് നാടകാവതരണം, ഗ്രീൻ ക്യാൻവാസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

'ഹരിതഗൃഹം' എന്ന പേരിൽ പുനരുപയോഗ മൂല്യമുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം, കേരള പോലീസിൻറെ പോൽ ബ്ലഡ് ആപ്പ് നെ പരിചയപ്പെടുത്തുന്ന 'ജീവദ്യുതി', വയോജനങ്ങളെ സ്വഭവനങ്ങളിൽ സന്ദർശിക്കുന്ന 'സ്നേഹ സന്ദർശനം', 'സന്നദ്ധം' എന്ന പ്രഥമ ശുശ്രൂഷാ പരിശീലനം, തൊഴിലുറപ്പ് തൊഴിലാളികളുമായി 'സ്നേഹസംവാദം', വൈവിധ്യമാർന്ന ക്ലാസുകൾ, തനതു പ്രവർത്തനങ്ങൾ എന്നിവ ഏഴു ദിവസം നീളുന്ന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ജി.യു .പി സ്കൂൾ വാളൂർ ഹെഡ്മാസ്റ്റർ ബാബുരാജ് വി.കെ, നിനീഷ് വി.പി, സുനിൽകുമാർ, സഹദേവൻ ടി.എം, മുഹമ്മദ് മാസ്റ്റർ, കുഞ്ഞമ്മദ് മാസ്റ്റർ, കുമാരി സരിഗ സത്യൻ എന്നിവർ ആശംസകളും വളണ്ടിയർ ലീഡർ ആരോമൽ ആർ. നായർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172364/nss-sevenday-camp-started-gupschool-valur)