---
title: "# anniversaryandkeydonation| ചെറിയകുമ്പളം ഗവ. എൽ.പി സ്കൂൾ ബസ്സിന്റെ താക്കോൽ ദാനവും എഴുപതാം വാർഷികവും"
english_title: "#CheriyaKumbalam #GovtLPschool #70th anniversary #keydonation #LP #school bus"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172557/cheriyakumbalam-govtlpschool-70th-anniversary-keydonation-lp-school-bus"
published_at: "2023-12-27T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc2bb52784_anniversarry.jpg"
keywords: []
---

# # anniversaryandkeydonation| ചെറിയകുമ്പളം ഗവ. എൽ.പി സ്കൂൾ ബസ്സിന്റെ താക്കോൽ ദാനവും എഴുപതാം വാർഷികവും

> **Lead Summary:** **കുറ്റ്യാടി : [**[ ]ചെറിയകുമ്പളം ഗവ.എൽ പി സ്കൂളിന് കെ.മുരളീധരൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാന കർമ്മവും സ്കൂളിന്റെ എഴുപതാം വാർഷികത്തിന്റെ ഉദ്ഘാടനവും കെ.മുരളീധരൻ എം.പി നിർവ്വഹിച്ചു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു .

## Article Content

**കുറ്റ്യാടി : [**[ ]ചെറിയകുമ്പളം ഗവ.എൽ പി സ്കൂളിന് കെ.മുരളീധരൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാന കർമ്മവും സ്കൂളിന്റെ എഴുപതാം വാർഷികത്തിന്റെ ഉദ്ഘാടനവും കെ.മുരളീധരൻ എം.പി നിർവ്വഹിച്ചു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു .

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പാളയാട്ട് ബഷീർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ പാറേമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.എം അഭിജിത്ത് അബ്ദുല്ല സൽമാൻ, ഇ ടി സരീഷ്, പി ടി എ പ്രസിഡണ്ട് വി.എം ഷംസുദ്ദീൻ എച്ച് എം റീജ.പി, ഉബൈദ് വാഴയിൽ,

അജ്നാസ് കൊയപ്ര, ബൽരാജ് ഇ.കെ, ഗിരീഷൻ ഇ.കെ ഇബ്രാഹിം ബഷീർ സി, സഹല ജാഫർ, രജീഷ് കെ.കെ. ശ്രീലത ടീച്ചർ, ഹാരിസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി . ചടങ്ങിന് സി.സി അബ്ദുൽ ഹമീദ്, ലയ ടീച്ചർ അനുപ്രിയ ടീച്ചർ,ഖാലിദ് സി.എം, നൗഷാദ് ആനേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172557/cheriyakumbalam-govtlpschool-70th-anniversary-keydonation-lp-school-bus)