---
title: "camp| വാഗ്ഭടാനന്ദ എഡ്യൂ . പ്രോജക്ട് : വിന്റർ ക്യാമ്പുകൾ തുടങ്ങി"
english_title: "#Vagbhatananda #Edu.Project #Winter #camps #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172650/vagbhatananda-eduproject-winter-camps-started"
published_at: "2023-12-27T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c009ed91a5_edu_camp.jpg"
keywords: []
---

# camp| വാഗ്ഭടാനന്ദ എഡ്യൂ . പ്രോജക്ട് : വിന്റർ ക്യാമ്പുകൾ തുടങ്ങി

> **Lead Summary:** **കക്കട്ടിൽ :[ **യു.എൽ.സി.സി.എസ്. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതിയായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ ഈ വർഷത്തെ വിന്റർ ക്യാമ്പ് ജില്ലയിലെ വിവിധ സെന്ററുകളിൽ തുടക്കമായി. ഡിസംബർ 26 മുതൽ 29 വരെയാണ് ഗണിതം, സയൻസ് സോഷ്യൽ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകുന്നത്. ഫൗണ്ടേഷൻ ജില്ലയിലെ സ്കൂളുകളിൽ നിന്നും പഠന മികവുള്ള കുട്ടികൾക്കിടയിൽ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 30 കുട്ടികളാണ് എട്ട് സെന്ററുകളിലായി പ്രോജക്ടിലുള്ളത്.

## Article Content

**കക്കട്ടിൽ :[ **യു.എൽ.സി.സി.എസ്. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതിയായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ ഈ വർഷത്തെ വിന്റർ ക്യാമ്പ് ജില്ലയിലെ വിവിധ സെന്ററുകളിൽ തുടക്കമായി. ഡിസംബർ 26 മുതൽ 29 വരെയാണ് ഗണിതം, സയൻസ് സോഷ്യൽ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകുന്നത്. ഫൗണ്ടേഷൻ ജില്ലയിലെ സ്കൂളുകളിൽ നിന്നും പഠന മികവുള്ള കുട്ടികൾക്കിടയിൽ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 30 കുട്ടികളാണ് എട്ട് സെന്ററുകളിലായി പ്രോജക്ടിലുള്ളത്.

മഴ ക്യാമ്പ്, വിൻറർ ക്യാമ്പ്, വിദഗ്ദ്ധരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ, പഠന യാത്രകൾ തുടങ്ങി വൈവിധ്യമാർന്ന അക്കാഡമിക് അക്കാഡമിക് ഇതര പ്രോഗ്രാമുകളാണ് പ്രോജക്ടിന്റെ ഭാഗമായി നടന്നു വരുന്നത്. ചേതന കലാ സാംസ്കാരിക വേദി വട്ടോളി, സി ഗേറ്റ് കുറ്റ്യാടി എന്നീ പ്രോജക്ട് സെന്ററുകളുടെ കമ്പയിന്റ് വിന്റർ ക്യാമ്പ്  വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പ്രശസ്ത ഗണിതാദ്ധ്യാപകനും പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പലുമായ ശ്രീജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സെഡ്. എ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. എ.പി.രാജീവൻ വിന്റർ കേമ്പ് പദ്ധതി വിശദീകരണം നടത്തി. ബാബു ചെറുവണ്ണൂർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഷജിൽ ബാലുശ്ശേരി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.എഡ്യൂ പ്രോജക്ട്‌ ജില്ലാ കോ ഓർഡിനേറ്റർ ഭാമോദരൻ മാസ്റ്റർ സംസാരിച്ചു. പി.കെ. പത്മനാഭൻ സ്വാഗതവും യു.എൽ.വിദ്യാഭ്യാസ സമിതി അംഗം ആകാശ് നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172650/vagbhatananda-eduproject-winter-camps-started)