---
title: "#roadwork| കുറ്റ്യാടി മണ്ഡലത്തിൽ 21.34 കോടി രൂപയുടെ ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നു"
english_title: "#21.34crore #rural #roadswork #starting #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172884/2134crore-rural-roadswork-starting-kuttiadi"
published_at: "2023-12-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d30e4b85e8_road.jpg"
keywords: []
---

# #roadwork| കുറ്റ്യാടി മണ്ഡലത്തിൽ 21.34 കോടി രൂപയുടെ ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നു

> **Lead Summary:** **കുറ്റ്യാടി : [**കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 21.34 കോടി രൂപയുടെ ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നു. ആയഞ്ചേരി - പുറമേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 7.74 കോടി രൂപയുടെ തണ്ണീർപ്പന്തൽ - ഇളയിടം - അരൂർ റോഡ് , മണിയൂർ ഗ്രാമപഞ്ചായത്തിലെ , 7.40 കോടി രൂപയുടെ പുന്നോളിമുക്ക് - ഉല്ലാസ്നഗർ - ഫിനിക്സ് മുക്ക് - ഹരിജൻ കോളനി റോഡ് ,മണിയൂർ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 6.20 കോടി രൂപയുടെ വായേരി ഒന്തം കീഴൽമുക്ക് - മേമുണ്ട - അമരാവതി റോഡ് എന്നീ റോഡ് പ്രവർത്തികളാണ് പി എം ജി എസ് വൈ സ്കീം പ്രകാരം ആരംഭിക്കുന്നത്.

## Article Content

**കുറ്റ്യാടി : [**കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 21.34 കോടി രൂപയുടെ ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നു. ആയഞ്ചേരി - പുറമേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 7.74 കോടി രൂപയുടെ തണ്ണീർപ്പന്തൽ - ഇളയിടം - അരൂർ റോഡ് , മണിയൂർ ഗ്രാമപഞ്ചായത്തിലെ , 7.40 കോടി രൂപയുടെ പുന്നോളിമുക്ക് - ഉല്ലാസ്നഗർ - ഫിനിക്സ് മുക്ക് - ഹരിജൻ കോളനി റോഡ് ,മണിയൂർ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 6.20 കോടി രൂപയുടെ വായേരി ഒന്തം കീഴൽമുക്ക് - മേമുണ്ട - അമരാവതി റോഡ് എന്നീ റോഡ് പ്രവർത്തികളാണ് പി എം ജി എസ് വൈ സ്കീം പ്രകാരം ആരംഭിക്കുന്നത്.

സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് റോഡുകളും പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തണ്ണീർപ്പന്തൽ - ഇളയിടം - അരൂർ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. പുറമേരി ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ഗതാഗത പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. 5.5 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് 7.74 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു മൈനർ ബ്രിഡ്ജും, 15 കൾവേർട്ടുകളും , ഐറിഷ് ഡ്രെയിനേജും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാർ വെച്ചിട്ടുള്ളത്.മറ്റ് രണ്ട് പ്രവർത്തികളുടെയും കരാർ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടത്തുക. എഫ് ഡി ആർ (ഫുൾ ഡെപ്ത് റിക്ളമേഷൻ ) എന്ന് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മൂന്ന് റോഡുകളുടെയും നിർമ്മാണം നടത്തുക.

അഞ്ചുവർഷമാണ് റോഡിൻറെ പരിപാലന കാലാവധി. അഞ്ചുവർഷത്തിനിടയ്ക്ക് റോഡിന് എന്ത് തകരാർ സംഭവിച്ചാലും ആയത് കരാർ പ്രകാരം പരിഹരിക്കപ്പെടുന്നതായിരിക്കും. തദ്ദേശ വകുപ്പിന് കീഴിൽ വരുന്ന കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെൻറ് ഏജൻസി (കെ എസ് ആർ ആർ ഡി എ ) ആണ് നിർവഹണ ഏജൻസി . കെ എസ് ആർ ആർ ഡി എ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തി നടന്നുവരുന്നത്. തണ്ണീർപ്പന്തൽ - ഇളയിടം - അരൂർ റോഡ് പ്രവൃത്തി നടന്നുവരുന്ന സ്ഥലം തണ്ണീർപന്തലിനടുത്തുവച്ച് സന്ദർശിച്ചു.

പ്രവൃത്തി നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഈ മൂന്ന് റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ആഗ്രഹം സഫലമാകും. ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന ഈ മൂന്ന് റോഡ് പ്രവർത്തികളും , പ്രവർത്തികമാക്കുന്നതിന് വേണ്ടി ശുപാർശ ചെയ്ത സംസ്ഥാന സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172884/2134crore-rural-roadswork-starting-kuttiadi)