---
title: "#maternityward| പ്ര​സ​വ വാർഡിന്റെ പ്രവർത്തനം നി​ലച്ചി​ട്ട്​​ കൊ​ല്ല​ങ്ങൾ; വലഞ്ഞ് ​ കുറ്റ്യാടിയിലെ ജനം"
english_title: "#operation #maternityward #stopped #years #people #Kuttiadi #suffering"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172906/operation-maternityward-stopped-years-people-kuttiadi-suffering"
published_at: "2023-12-28T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d3cc4dffd8_hospital.jpg"
keywords: []
---

# #maternityward| പ്ര​സ​വ വാർഡിന്റെ പ്രവർത്തനം നി​ലച്ചി​ട്ട്​​ കൊ​ല്ല​ങ്ങൾ; വലഞ്ഞ് ​ കുറ്റ്യാടിയിലെ ജനം

> **Lead Summary:** **കു​റ്റ്യാ​ടി:[ ** ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളി​ൽ ഒ​രാ​ൾ ലീ​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന്​ അ​ട​ച്ച കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ന്റെ പ്ര​വ​ർ​ത്ത​നം​ ര​ണ്ടു​പേ​ർ തി​ക​ഞ്ഞി​ട്ടും പു​ന​രാ​രം​ഭി​ച്ചിട്ടില്ല. മാ​സം നൂ​റോ​ളം പ്ര​സ​വം ന​ട​ത്തി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ വാർഡിന്റെ പ്രവർത്തനം നി​ർ​ത്തി​യി​ട്ട്​​ കൊ​ല്ല​ത്തോ​ള​മാ​യി.

## Article Content

**കു​റ്റ്യാ​ടി:[ ** ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളി​ൽ ഒ​രാ​ൾ ലീ​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന്​ അ​ട​ച്ച കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ന്റെ പ്ര​വ​ർ​ത്ത​നം​ ര​ണ്ടു​പേ​ർ തി​ക​ഞ്ഞി​ട്ടും പു​ന​രാ​രം​ഭി​ച്ചിട്ടില്ല. മാ​സം നൂ​റോ​ളം പ്ര​സ​വം ന​ട​ത്തി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ വാർഡിന്റെ പ്രവർത്തനം നി​ർ​ത്തി​യി​ട്ട്​​ കൊ​ല്ല​ത്തോ​ള​മാ​യി.

എം.​എ​ൽ.​എ, വ​കു​പ്പു​മ​ന്ത്രി എ​ന്നി​വ​രോ​ട്​ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ഒ​രാ​ൾ​കൂ​ടി വ​ന്നാ​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ​യാ​ൾ തി​രി​ച്ചെ​ത്തി ര​ണ്ടു​ മാ​സ​മാ​യി​ട്ടും സ്​​ത്രീ​ക​ൾ​ക്കു​ള്ള മൈ​ന​ർ ഓ​പ​റേ​ഷ​നും മ​റ്റു​മാ​ണ്​ ന​ട​ത്തു​ന്ന​ത്. അതിനാൽ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ പ്ര​സ​വ​ത്തി​ന്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യോ വ​ൻ തു​ക ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അവസ്ഥയാണ് .

മൂ​ന്ന്​ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്​ ഉ​ണ്ടെ​ങ്കി​ലേ പ്ര​സ​വം എ​ടു​ക്കൂ എ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി​വി​ധി​യും ഉ​ണ്ടെന്നും പറഞ്ഞു . എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യോ​ടെ മൂ​ന്നാ​മ​ത്തെ​യാ​ൾ വ​രു​മെ​ന്നും എ​ന്നി​ട്ട്​ വാ​ർ​ഡ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യു​ള്ള കു​ന്നു​മ്മ​ൽ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ കെ.​പി. ച​ന്ദ്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, നേ​ര​ത്തേ ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റ്​ മാ​ത്ര​മു​ള്ള​പ്പോ​ൾ​ മാ​സം നൂ​റോ​ളം പ്ര​സ​വം ന​ട​ന്നി​രു​ന്ന​താ​യി​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172906/operation-maternityward-stopped-years-people-kuttiadi-suffering)