---
title: "#Foodpoisoning | ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ചു "
english_title: "#Foodpoisoning #NSSCamp #held #VadakumpadHigherSecondarySchool #Abandoned"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173139/foodpoisoning-nsscamp-held-vadakumpadhighersecondaryschool-abandoned"
published_at: "2023-12-29T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e73d34f8b5_drip.jpg"
keywords: []
---

# #Foodpoisoning | ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ചു 

> **Lead Summary:** **പാ​ലേ​രി: [ **ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ചു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​യി​ലാ​ണ്ടി ന​മ്പ്ര​ത്ത്ക​ര പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലെ എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പാ​ണ് വ​ട​ക്കു​മ്പാ​ട്ട് ന​ട​ന്ന​ത്.

## Article Content

**പാ​ലേ​രി: [ **ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ചു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​യി​ലാ​ണ്ടി ന​മ്പ്ര​ത്ത്ക​ര പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലെ എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പാ​ണ് വ​ട​ക്കു​മ്പാ​ട്ട് ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക്യാ​മ്പി​ലെ 15ഓ​ളം എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ​ക്കാ​ണ് ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​ത്. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ സ​ഹാ​യം തേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു. ഇ​വ​രെ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ഇ.​വി. ആ​ന​ന്ദ്, ഡോ. ​അ​ൻ​വ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ക്യാ​മ്പി​ലെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ്വാ​ഗ​ത​സം​ഘ​ത്തി​ന്റെ​യും ര​ജി​സ്ട്രാ​റു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷം വ്യാ​ഴാ​ഴ്ച ക്യാ​മ്പ് അ​വ​സാ​നി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173139/foodpoisoning-nsscamp-held-vadakumpadhighersecondaryschool-abandoned)