---
title: " #blooddonation | കുറ്റ്യാടിയിൽ ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#ChinnuCharitableTrust #organized #blood #donation #camp #Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173156/chinnucharitabletrust-organized-blood-donation-camp-kuttiady"
published_at: "2023-12-29T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e7d16b4449_camp.jpg"
keywords: []
---

#  #blooddonation | കുറ്റ്യാടിയിൽ ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടിയിലെ ജീവകാരുണ്യ സന്നദ്ധ സേവന സംഘടനയായ ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റും തലശ്ശേരി മലബാർ ക്യാൻസർ കെയർ സെൻ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടിയിലെ ജീവകാരുണ്യ സന്നദ്ധ സേവന സംഘടനയായ ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റും തലശ്ശേരി മലബാർ ക്യാൻസർ കെയർ സെൻ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചിന്നൂസിന്റെ ആറാമത് രക്തദാന ക്യാമ്പ് കുറ്റ്യാടി ഗ്രീൻ വാലി പാർക്കിൽ പോലീസ് സബ് ഇൻസ്പെക്‌ടർ കെ. മുനീർ ഉദ്ഘാടനം ചെയ്‌തു. ഡോ: പി.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.

ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നസീർ ചിന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: മഞ്ജു, വഹിദ പാറേമ്മൽ അബ്‌ദുൽ സലാം മുള്ളൻകുന്ന്, നവാസ് കുണ്ട് തോട്, എൻ.പി സലാം, അബ്‌ദുൽ സലാം കായക്കൊടി, ശ്രീജേഷ് ഊരത്ത്, ഹാഷിം നമ്പാടൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 40-ൽ അധികം പ്രവർത്തർ രക്തം ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173156/chinnucharitabletrust-organized-blood-donation-camp-kuttiady)