---
title: "#KuttiadyCarnival | കുറ്റ്യാടി കാർണിവൽ; പുതുവത്സര ദിനത്തിൽ നാടിൻറെ ഉത്സവത്തിന് തിരി തെളിയും "
english_title: "#KuttiadyCarnival #NewYear #Day #festival #country #lit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173366/kuttiadycarnival-newyear-day-festival-country-lit"
published_at: "2023-12-30T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fb18f78a6b_carnival.jpg"
keywords: []
---

# #KuttiadyCarnival | കുറ്റ്യാടി കാർണിവൽ; പുതുവത്സര ദിനത്തിൽ നാടിൻറെ ഉത്സവത്തിന് തിരി തെളിയും 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി നടോൽ ശ്രീ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചന്തയ്ക്ക് പുതുവത്സരത്തിൽ തുടക്കമാകും. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുവർഷം മുടങ്ങിയ ചന്തയ്ക്ക് കഴിഞ്ഞ വർഷത്തോടെയാണ് താളം വീണ്ടെടുക്കാൻ സാധിച്ചത്.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി നടോൽ ശ്രീ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചന്തയ്ക്ക് പുതുവത്സരത്തിൽ തുടക്കമാകും. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുവർഷം മുടങ്ങിയ ചന്തയ്ക്ക് കഴിഞ്ഞ വർഷത്തോടെയാണ് താളം വീണ്ടെടുക്കാൻ സാധിച്ചത്.

മത സൗഹാർദത്തിൻ്റെ പ്രതീകമായി അറിയപ്പെടുന്ന കുറ്റ്യാടി കന്നുകാലിച്ചന്ത 1967-ൽ കേളോത്ത് അമ്മദ് സാഹിബ് പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോഴാണ് തുടക്കംകുറിച്ചത്. ആറുവർഷം മുമ്പുവരെ കന്നുകാലിച്ചന്ത എന്ന പേരിലാണ് ചന്ത അറിയപ്പെട്ടിരുന്നതെങ്കിലും കന്നുകാലികളുടെ കൊടുക്കൽ വാങ്ങൽ നിലച്ചതോടെ കാർണിവലായി മാറുകയായിരുന്നു.

തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പിലാണ് ചന്ത നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുവത്സര ദിനത്തിൽ വൈകീട്ട് നാലുമണിയോടെ സാംസ്‌കാരിക ഘോഷയാത്രയോടുകൂടി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ചന്ത ഉദ്ഘാടനംചെയ്യും.

വ്യാപാരോത്സവം, യന്ത്ര ഊഞ്ഞാലുകൾ, കൊളമ്പോസ്, മാജിക് ഷോ, ഡ്രാഗൺ ട്രെയിൻ, മരണക്കിണർ, അദ്ഭുത സാഹസിക പ്രകടനങ്ങൾ, ചിൽഡ്രൻസ് റൈഡുകൾ തുടങ്ങിയ ഒട്ടേറെ വിനോദ വിജ്ഞാന പ്രദർശനങ്ങൾ ചന്തയുടെ ഭാഗമായി നടക്കുമെന്ന് ചന്ത കമ്മിറ്റി കോ- ഓർഡിനേറ്റർമാരായ സി.കെ. സതീശൻ, കെ.പി. ബനീഷ്, ഇന്ദ്രജിത്ത്, കെ.കെ. ഗിരീഷ്, ടി. കരീം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173366/kuttiadycarnival-newyear-day-festival-country-lit)