---
title: "#protest | പ്രതിഷേധം; ഊരത്ത് രണ്ട് കുടുംബങ്ങൾ സി പി എമ്മിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നു "
english_title: "#protest #Two #families #Urath #resigned #CPM #joined #Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173405/protest-two-families-urath-resigned-cpm-joined-congress"
published_at: "2023-12-30T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fce3fa79d1_protest.jpg"
keywords: []
---

# #protest | പ്രതിഷേധം; ഊരത്ത് രണ്ട് കുടുംബങ്ങൾ സി പി എമ്മിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നു 

> **Lead Summary:** **കുറ്റ്യാടി: [** സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ഊരത്ത് എടവൻ താഴ കോളനിയിലെ രണ്ട് കുടുംബങ്ങൾ സി പി എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നു.

## Article Content

**കുറ്റ്യാടി: [** സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ഊരത്ത് എടവൻ താഴ കോളനിയിലെ രണ്ട് കുടുംബങ്ങൾ സി പി എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പതാക കൈമാറി. മണ്ഡലം പ്രസിഡന്റ് പി കെ സുരേഷ് മാസ്റ്റർ ഷാൾ അണിയിച്ചു. രവി നമ്പ്യാലത്ത് അധ്യക്ഷത വഹിച്ചു. ഇ എം അസ്ഹർ സ്വാഗതം പറഞ്ഞു.

എ ടി ഗീത, ഹാഷി നമ്പാടൻ, സറീന പുറ്റങ്കി, എൻ കെ ദാസൻ, എ കെ ഷാജു, തെക്കാൾ ഹമീദ്, പറമ്പത്ത് കുഞ്ഞിരാമൻ, എൻ പി മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173405/protest-two-families-urath-resigned-cpm-joined-congress)