---
title: "#Thottilpalampolice | പുതുവർഷാഘോഷം; നിയന്ത്രണങ്ങളുമായി തൊട്ടിൽപ്പാലം പൊലീസ്"
english_title: "#NewYear's #Eve #Thottilpalampolice #restrictions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173651/newyears-eve-thottilpalampolice-restrictions"
published_at: "2023-12-31T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591443ff07de_police.jpg"
keywords: []
---

# #Thottilpalampolice | പുതുവർഷാഘോഷം; നിയന്ത്രണങ്ങളുമായി തൊട്ടിൽപ്പാലം പൊലീസ്

> **Lead Summary:** **തൊട്ടിൽപ്പാലം : [**പുതുവർഷം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. ഉത്സവ തിമർപ്പിൽ സ്വയം മറന്ന് അപകടത്തിൽ ചാടാതിരിക്കാൻ നിയന്ത്രണങ്ങളുമായി തൊട്ടിൽപ്പാലം പൊലീസ്. സമാധാന പരമായും സൗഹാർദ്ദപരമായും പുതുവർഷം ആഘോഷിക്കുന്നവർക്ക് പോലീസ് സംരക്ഷണം നൽകുന്നതാണെന്നും . അതുപോലെ പോലീസിൻ്റെ മുൻ‌കൂർ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലെന്നും, അനുമതി കിട്ടിയ ഉച്ചഭാഷിണികൾ അനുവദിച്ച സമയകൃത്യതയും ശബ്ദപരിധിയും പാലിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

## Article Content

**തൊട്ടിൽപ്പാലം : [**പുതുവർഷം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. ഉത്സവ തിമർപ്പിൽ സ്വയം മറന്ന് അപകടത്തിൽ ചാടാതിരിക്കാൻ നിയന്ത്രണങ്ങളുമായി തൊട്ടിൽപ്പാലം പൊലീസ്. സമാധാന പരമായും സൗഹാർദ്ദപരമായും പുതുവർഷം ആഘോഷിക്കുന്നവർക്ക് പോലീസ് സംരക്ഷണം നൽകുന്നതാണെന്നും . അതുപോലെ പോലീസിൻ്റെ മുൻ‌കൂർ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലെന്നും, അനുമതി കിട്ടിയ ഉച്ചഭാഷിണികൾ അനുവദിച്ച സമയകൃത്യതയും ശബ്ദപരിധിയും പാലിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കുന്ന രീതിയിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ചാൽ പിടിച്ചെടുത്ത് കോടതി മുമ്പാകെ ഹാജരാക്കുന്നതാണെന്നും അനുമതി ലഭിച്ച പരിപാടികളിൽ സംഘാടക സമിതിയുടെ പോരായ്മ കൊണ്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് പരിപാടിയുടെ സംഘാടകർ ഉത്തരവാദിയായിരിക്കുമെന്നും . ഇതിന്റെ ഭാഗമായുണ്ടാകുന്ന കേസിൽ സംഘടന ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും ആയിരിക്കും ഇടം പിടിക്കുക. ഒപ്പം സംഘടനയുടെ ലേബലിലല്ലാതെ നടത്തുന്ന പരിപാടികൾക്ക് പരിപാടി ഏത് സ്ഥലത്താണോ നടത്തുന്നത് ആ സ്ഥലത്തിൻ്റെ ഉടമ / ഉടമകൾ ഉത്തരവാദികൾ ആയിരിക്കും.

പരിപാടി നടത്തുന്നതിനും ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടെന്ന് പരിപാടി നടത്താൻ അനുവാദം നൽകിയ സ്ഥല ഉടമയും ഉറപ്പുവരുത്തുക. അതുപോലെ വെടിമരുന്നുകൾ ഉപയോഗിച്ച് പരിപാടികൾ കൊഴുപ്പു കൂട്ടുന്ന സമയം ഉണ്ടാകുന്ന അപകടങ്ങൾക്ക് Explosive Act പ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും പുതുവർഷ ദിനത്തോടനുബന്ധിച്ച് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

മദ്യപിച്ച് വാഹനം ഓടിച്ചാൽ പോലീസ് പിടിയിലാവും. 15000 രൂപ പിഴയും 1 വർഷം വരെ ലൈസൻസ് സസ്പെൻ്റ് ചെയ്യുകയും ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായിരിക്കും പൊതു സ്ഥലത്ത് മദ്യപിക്കുന്നവരുടെ പേരിൽ Abkari Act പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കും. മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറുന്നവരെ Preventive Arrest ചെയ്യുന്നതും KP Act പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധ പ്രവർത്തികൾ തടയുന്നതിന് ബോർഡർ സീലിങ്ങ് ഉൾപ്പെടെ മഫ്ടിയിലും മറ്റുമായി നൂറുകണക്കിന് പോലീസുദ്യോഗസ്ഥരെ നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിയോഗിക്കുകയും ചെയ്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173651/newyears-eve-thottilpalampolice-restrictions)