---
title: "#Bud'sschool | പുതുവത്സര ദിനത്തിൽ ബഡ്സ് സ്കൂളിൽ സ്നേഹ സ്പർശമൊരുക്കി ബി.ഡി. കെ വടകര"
english_title: "#NewYear'sDay #B.D.K. #made #lovetouch #Bud'sschool #Vadakara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173817/newyearsday-bdk-made-love-touch-buds-school-vadakara"
published_at: "2024-01-01T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65927e6ce2774_buds.jpg"
keywords: []
---

# #Bud'sschool | പുതുവത്സര ദിനത്തിൽ ബഡ്സ് സ്കൂളിൽ സ്നേഹ സ്പർശമൊരുക്കി ബി.ഡി. കെ വടകര

> **Lead Summary:** **വേളം: [**പുതുവർഷത്തിൽ വേളം പഞ്ചായത്ത്‌ സാന്ത്വനം റിഹാബിലിറ്റേഷൻ സെന്ററിൽ സ്നേഹ സ്പർശം ഒരുക്കി ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പുതുവർഷാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ വേളം പഞ്ചായത്ത്‌ പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു,

## Article Content

**വേളം: [**പുതുവർഷത്തിൽ വേളം പഞ്ചായത്ത്‌ സാന്ത്വനം റിഹാബിലിറ്റേഷൻ സെന്ററിൽ സ്നേഹ സ്പർശം ഒരുക്കി ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പുതുവർഷാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ വേളം പഞ്ചായത്ത്‌ പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു,

പത്താം വാർഡ് മെമ്പർ ബാലാമണി ആശംസകളർപ്പിച്ചു. ബി.ഡി.കെ വടകര രക്ഷാധികാരി അൻസാർ ചേരാപുരം സ്വാഗതവും ബഡ്സ് സ്കൂൾ അധ്യാപിക ഷീന നന്ദിയും പറഞ്ഞു. കേക്ക് മുറിച്ചും ഒന്നിച്ച് ഭക്ഷണം കഴിച്ചും പുതുവത്സരാഘോഷ പരിപാടികൾ മികവുറ്റതാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173817/newyearsday-bdk-made-love-touch-buds-school-vadakara)