---
title: "#parcoiqraa | കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ; വടകരയിൽ പാർകോ-ഇഖ്‌റ പ്രവർത്തനമാരംഭിച്ചു "
english_title: "#parco #hospital #vatakara #parcoiqraa"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173902/parco-hospital-vatakara-parcoiqraa"
published_at: "2024-01-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d09f28fc4_parco.jpg"
keywords: []
---

# #parcoiqraa | കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ; വടകരയിൽ പാർകോ-ഇഖ്‌റ പ്രവർത്തനമാരംഭിച്ചു 

> **Lead Summary:** **വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നടത്തിപ്പ് കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. പാർകോ-ഇഖ്‌റ മാനേജ്‌മെന്റുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രമനുസരിച്ചാണ് ആശുപത്രി നടത്തിപ്പ് പൂർണ്ണമായും ജനുവരി ഒന്ന് മുതൽ ഇഖ്‌റക്ക് കൈമാറിയത്.

## Article Content

**വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നടത്തിപ്പ് കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. പാർകോ-ഇഖ്‌റ മാനേജ്‌മെന്റുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രമനുസരിച്ചാണ് ആശുപത്രി നടത്തിപ്പ് പൂർണ്ണമായും ജനുവരി ഒന്ന് മുതൽ ഇഖ്‌റക്ക് കൈമാറിയത്.

പാർകോയുടെ സാങ്കേതിക മികവും ഇഖ്‌റയുടെ സേവന പരിചയവും കൈകോർക്കുന്ന ആരോഗ്യ മുന്നേറ്റമാണ് സഹകരണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം. കൂടാതെ സാമ്പത്തിക പ്രയാസമുള്ളവരുടെ ചികിത്സാ സഹായത്തിനായി ഇഖ്‌റ ‌ ആവിഷ്കരിച്ച 'ഇമാദ്‌ ചാരിറ്റി' കൗണ്ടർ പാർകോയിലും പ്രവർത്തിക്കും.

> അർഹരായവർക്ക് ഇമാദിന് കീഴിൽ "ഒരു ദിനം ഒരു സർജറി" എന്ന ചികിത്സാ സഹായ പദ്ധതി നടപ്പിലാക്കും. ഇപ്പോഴുള്ളതിന് പുറമെ സൂപ്പർ സ്പെഷ്യാലിറ്റികൾ അടക്കമുള്ള നിരവധി പുതിയ ഡിപ്പാർട്മെന്റുകൾ പുതുതായി ആരംഭിച്ചിട്ടുണ്ട്.

അടിയന്തിര ചികിത്സയ്ക്കാവശ്യമായ വിദഗ്‌ ദ്ധ സേവനം ലഭ്യമാകുന്ന എമർജൻസി മെഡിസിൻ വിഭാഗവും തീവ്ര പരിചരണ വിഭാഗവും ശിശു പരിചരണ വിഭാഗവും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും.

ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പാർകോ ഗ്രൂപ്പ് ചെയർമാൻ പി പി അബൂബക്കർ, ജെഡിടി ഇസ്‌ലാം കമ്മിറ്റി സെക്രട്ടറി ഡോ. വി. ഇദ്‌രീസ്, ഇഖ്‌റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ, പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ പി, മാനേജിംഗ് ഡയറക്ടർ റിയാസ് പി പി, ഡയറക്ടർ ആഷിഖ് അബൂബക്കർ, ഇഖ്‌റ ഹോസ്പിറ്റൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ജസീൽ, ജെഡിടി ഇസ്‌ലാം കമ്മിറ്റി ഭാരവാഹികളായ സി. എ ഹാരിഫ്, ഹിലാൽ ഹസ്സൻ, എൻ കെ മുഹമ്മദലി, അബൂബക്കർ പി പി, വി വീരാൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173902/parco-hospital-vatakara-parcoiqraa)