---
title: "#NewYear'sEve|  അശരണർക്കൊപ്പം ; മനോഹരമായൊരു പുതുവത്സരാഘോഷം"
english_title: "#with #helpless #Have #wonderful #NewYear'sEve"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/173938/with-helpless-have-wonderful-newyearseve"
published_at: "2024-01-01T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592efce6143e_newyear.jpg"
keywords: []
---

# #NewYear'sEve|  അശരണർക്കൊപ്പം ; മനോഹരമായൊരു പുതുവത്സരാഘോഷം

> **Lead Summary:** **കുറ്റ്യാടി : [**[ ]ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 10 N ക്ലാസിലെ കുട്ടികളാണ് പുതു വത്സരാഘോഷം പുത്തൻ അനുഭവമാക്കിയത്. പുതുവത്സരാഘോഷത്തിനുള്ള പണം കരുണ പാലിയേറ്റീവിലെ അശരണരായ രോഗികളുടെ പരിചരണത്തിനായി മാറ്റിവെക്കാൻ ക്ലാസ് ലീഡർ ഫാത്തിമ, നാജിയ ഫാത്തിമ, തരുൺ കൃഷ്ണ നദ ഫാത്തിമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾ തീരുമാനിക്കുകയായിരുന്നു.

## Article Content

**കുറ്റ്യാടി : [**[ ]ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 10 N ക്ലാസിലെ കുട്ടികളാണ് പുതു വത്സരാഘോഷം പുത്തൻ അനുഭവമാക്കിയത്. പുതുവത്സരാഘോഷത്തിനുള്ള പണം കരുണ പാലിയേറ്റീവിലെ അശരണരായ രോഗികളുടെ പരിചരണത്തിനായി മാറ്റിവെക്കാൻ ക്ലാസ് ലീഡർ ഫാത്തിമ, നാജിയ ഫാത്തിമ, തരുൺ കൃഷ്ണ നദ ഫാത്തിമ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾ തീരുമാനിക്കുകയായിരുന്നു.

ഇന്ന് ശേഖരിച്ച 2600 രൂപ കരുണ പാലിയേറ്റീവ് കുറ്റ്യാടിയിലെ നേഴ്സ്, വളണ്ടിയർ അശ്റഫ് മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് പി.കെ സുനിത ടീച്ചർ, ക്ലാസ് ടീച്ചർ ഖാലിദ് വി.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/173938/with-helpless-have-wonderful-newyearseve)