---
title: "#wildboar | കാട്ടു പന്നി വേട്ട; കുറ്റ്യാടി പന്നിവയലിൽ രണ്ട് പന്നികളെ വെടിവച്ചു കൊന്നു "
english_title: "#wildboar #hunting #Two #pigs #shot #dead #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/174060/wildboar-hunting-two-pigs-shot-dead-kuttiadi"
published_at: "2024-01-02T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c3276837d_pig.jpg"
keywords: []
---

# #wildboar | കാട്ടു പന്നി വേട്ട; കുറ്റ്യാടി പന്നിവയലിൽ രണ്ട് പന്നികളെ വെടിവച്ചു കൊന്നു 

> **Lead Summary:** **കുറ്റ്യാടി: [ **പന്നിവയലിൽ രണ്ടു പന്നികളെ വെടിവെച്ചു കൊന്നു. കുറ്റ്യാടി പഞ്ചായത്തിൽ കാട്ടു പന്നി ശല്യം കാരണം കർഷകർ സഹികെട്ടപ്പോൾ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം 'കിഫ' ടീം രംഗത്തെത്തി.

## Article Content

**കുറ്റ്യാടി: [ **പന്നിവയലിൽ രണ്ടു പന്നികളെ വെടിവെച്ചു കൊന്നു. കുറ്റ്യാടി പഞ്ചായത്തിൽ കാട്ടു പന്നി ശല്യം കാരണം കർഷകർ സഹികെട്ടപ്പോൾ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം 'കിഫ' ടീം രംഗത്തെത്തി.

വടയം പന്നിവയലിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു പന്നികളെ വെടി വെച്ചു കൊന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം കേരള ഇൻഡിപെൻഡൻറ് കർഷക അസോസിയേഷനിലെ എംപാനൽ ഷൂട്ടർമാരാണ് സംഘത്തലവൻ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ വെടിവെച്ചത്.

വയലിലും കുറ്റിക്കാട്ടിലുമായി നൂറോളം പന്നികൾ തമ്പടിച്ചിട്ടുണ്ടെന്ന് സംഘാംഗമായ കൈവേലിയിലെ കെ.വി. അശോകൻ പറഞ്ഞു. മൂന്നു വേട്ടനായ്ക്കളെയും കൂടെ കൂട്ടിയിരുന്നു. കാടിളക്കിയും നായ്ക്കളെക്കൊണ്ട് കുരപ്പിച്ചും പന്നികളെ പുറത്തേക്ക് ഓടിച്ചാണ് വെടിവെച്ചത്. വെടിക്കാരും സഹായികളുമായി 15 പേർ സ്ഥലത്തെത്തിയിരുന്നു.

നിരവധി നാട്ടുകാരും വേട്ടക്ക് സാക്ഷിയായി. കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത്, വടയം, നിട്ടൂർ ഭാഗങ്ങളിൽ കാട്ടുപന്നികൾ വ്യാപകമാണ്. കർഷകരുടെ ഒരു വിളയും ബാക്കി വെക്കാതെ നശിപ്പിക്കുന്നു.

വടയത്ത് കാടുപിടിച്ച അഞ്ചേക്കറോളം ഉള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം ഒഴിച്ചിട്ടതിനാൽ ഈ ഭൂമിയിൽ നൂറു കണക്കിന് പന്നികൾ താവളമടിച്ചിട്ടുണ്ട്. രാത്രി യാത്രക്കാർക്ക് അക്രമകാരികളായ പന്നികൾ ഭീഷണിയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/174060/wildboar-hunting-two-pigs-shot-dead-kuttiadi)