---
title: "#protest | പ്രധാനമന്ത്രിക്കെതിരെ മഹിളാ സംഘം; മൊകേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "#Women #group #against #PrimeMinister #protest #organized #Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/174645/women-group-against-primeminister-protest-organized-mokeri"
published_at: "2024-01-04T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596f0210e6d3_protest.jpg"
keywords: []
---

# #protest | പ്രധാനമന്ത്രിക്കെതിരെ മഹിളാ സംഘം; മൊകേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **കക്കട്ടിൽ: [** 2024ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടു ഇന്ത്യൻ പാർലമെൻ്റിൽ പാസാക്കിയ വനിത സംവരണ ബിൽ ബി ജെ പിയുടെ രാഷ്ട്രീയ പൊറാട്ടു നാടകമായിരിക്കേ നാരി ശക്തി എന്ന പേരിൽ മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മഹിളാ സംഘം.

## Article Content

**കക്കട്ടിൽ: [** 2024ലെ പൊതു തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടു ഇന്ത്യൻ പാർലമെൻ്റിൽ പാസാക്കിയ വനിത സംവരണ ബിൽ ബി ജെ പിയുടെ രാഷ്ട്രീയ പൊറാട്ടു നാടകമായിരിക്കേ നാരി ശക്തി എന്ന പേരിൽ മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മഹിളാ സംഘം.

കുന്നുമ്മൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മഹിളാ സംഘമാണ് മൊകേരിയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. മഹിളാസംഘം സംസ്ഥാന കമ്മറ്റി അംഗം റീന സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് വി. തങ്കമണി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി സെക്രട്ടറി റീജ അനിൽ പ്രസംഗിച്ചു. കെ.എം പ്രിയ, പി ഷർമിള, ലയ ശ്രീധർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/174645/women-group-against-primeminister-protest-organized-mokeri)