---
title: "#GoldPalaceJeweleryScam | കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി അഡ്വ: കെഎം രാംദാസിനെ നിയമിച്ചു "
english_title: "#Kuttiadi #GoldPalaceJeweleryScam #AdvKMRamdas #appointed #Special #Public #Prosecutor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/174802/kuttiadi-goldpalacejeweleryscam-advkmramdas-appointed-special-public-prosecutor"
published_at: "2024-01-05T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597f1edb150b_goldpalace.jpg"
keywords: []
---

# #GoldPalaceJeweleryScam | കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി അഡ്വ: കെഎം രാംദാസിനെ നിയമിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **പ്രമാദമായ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് ഗവർമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വ: കെ എം രാംദാസിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഗവർമെന്റ് നിയമിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി: [ **പ്രമാദമായ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് ഗവർമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വ: കെ എം രാംദാസിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഗവർമെന്റ് നിയമിച്ചിരിക്കുന്നത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർമെന്റ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 2021 ഓഗസ്റ്റ് മാസത്തിലാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ഗോൾഡ് പാലസ് ജ്വല്ലറി എന്ന സ്ഥാപനം പൂട്ടി ജ്വല്ലറി ഉടമകൾ കടന്നു കളഞ്ഞത്.

25 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. 400ലധികം സാധാരണ കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്. സമൂഹത്തിൽ മാന്യതയും അധികാരവും ഉള്ള ജ്വല്ലറി ഉടമകൾ ബോധപൂർവ്വം നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

ആക്ഷൻ കമ്മിറ്റിയുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും സഹകരണത്തോടുകൂടി നിരവധി സമരങ്ങൾ നടത്തിയിട്ടും ഈ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. കേസിൽ ബഡ്സ് നിയമവും ചുമത്തി കൊണ്ടുള്ള ഗവൺമെന്റ് ഉത്തരവും വന്നിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ഇപ്പോൾ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/174802/kuttiadi-goldpalacejeweleryscam-advkmramdas-appointed-special-public-prosecutor)