---
title: "#KSTA | കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കക്കട്ടിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു "
english_title: "#KSTA #Kozhikode #organized #educational #seminar #part #district #conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/175152/ksta-kozhikode-organized-educational-seminar-part-district-conference"
published_at: "2024-01-07T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a478b15f1c_ksta.jpg"
keywords: []
---

# #KSTA | കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കക്കട്ടിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വിജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ കക്കട്ടിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ എസ് എഫ് ഐ സംസ്ഥാന സിക്രട്ടറി പി.എം ആർഷോ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ **കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വിജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ കക്കട്ടിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ എസ് എഫ് ഐ സംസ്ഥാന സിക്രട്ടറി പി.എം ആർഷോ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു വിജ്ഞാന സമൂഹം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്ന് ആർഷോ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെഎസ്ടിഎ സംസ്ഥാന കമ്മറ്റി മെമ്പർ സി സതീശൻ അധ്യക്ഷനായി. കുഞ്ചൻ സ്മാരക സമിതി ചെയർമാൻ കെ ജയദേവൻ മുഖ്യപ്രഭാഷണം നടത്തി.

കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടികെ എ ഷാഫി വിഷയാവതരണം നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർമാരായ വി.പി രാജീവൻ, കെ ഷാജിമ, ജില്ലാ സിക്രട്ടറി ആർ എം രാജൻ, സംസ്ഥാന കമ്മറ്റി മെമ്പർ വി.പി മനോജൻ, ജില്ലാ വൈസ് പ്രസിഡൻറ് മാരായ വി.വി വിനോദ്‌ ,വി.ടി രതി, സബ്ജില്ല സെക്രട്ടറി കെ.പി ബിജു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.കെ ദിനേശൻ സ്വാഗതവും, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/175152/ksta-kozhikode-organized-educational-seminar-part-district-conference)