കുന്നുമ്മൽ: (kuttiadinews.in) കുന്നുമ്മൽ ബ്ലോക്കിലെ മികച്ച അംഗൻവാടി വർക്കർക്കുള്ള പുരസ്കാരം വേളം പുത്തലത്ത് അംഗൻവാടിയിലെ കെ പി. റീന ടീച്ചർക്ക്.


കുട്ടികളുടെ ഹാജർ, ഭക്ഷണക്രമങ്ങൾ രക്ഷിതാക്കളുമായുള്ള ഇടപെടൽ, തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം, കേന്ദ്ര സംസ്ഥാന സർവെകൾ എന്നിവയെല്ലാം പൂർണ്ണ വിജയമായിരുന്നു അവരുടെ പ്രവർത്തനം.
റീന ടീച്ചറെ അംഗനവാടിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അനുമോദിച്ചു. ആതിര പ്രവീൺ, നീതു, ആതിര എന്നിവർ ചേർന്ന് രക്ഷിതാക്കളുടെ ഉപഹാരം നൽകി.
#award #best #Anganwadi #worker #Kunummal #block #given #KPReenateacher