---
title: "#FootballTournament | ലെൻസ്ഫെഡ് ഫുട്ബോൾ ടൂർണമെൻറ്; കുറ്റ്യാടി യൂണിറ്റ് ചാമ്പ്യന്മാർ "
english_title: "#Lensfed #Football #Tournament #Kuttiady #Unit #Champions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/175700/lensfed-football-tournament-kuttiady-unit-champions"
published_at: "2024-01-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d67f4d7bb6_football.jpg"
keywords: []
---

# #FootballTournament | ലെൻസ്ഫെഡ് ഫുട്ബോൾ ടൂർണമെൻറ്; കുറ്റ്യാടി യൂണിറ്റ് ചാമ്പ്യന്മാർ 

> **Lead Summary:** **കുറ്റ്യാടി: [** ലെൻസ്ഫെഡ് വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ ബാലേട്ടൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ കുറ്റ്യാടി യൂണിറ്റ് ചാമ്പ്യന്മാരായി. വടകര യൂണിറ്റ് റണ്ണേഴ്സ് അപ്പ് നേടി.

## Article Content

**കുറ്റ്യാടി: [** ലെൻസ്ഫെഡ് വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ ബാലേട്ടൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ കുറ്റ്യാടി യൂണിറ്റ് ചാമ്പ്യന്മാരായി. വടകര യൂണിറ്റ് റണ്ണേഴ്സ് അപ്പ് നേടി.

ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് കുറ്റ്യാടി യൂണിറ്റിലെ മുഹമ്മദ് ഇർഫാനും, ബെസ്റ്റ് ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ കുറ്റ്യാടി യൂണിറ്റിലെ അബ്‌ദുൽ ഗഫാറും കരസ്ഥമാക്കി. ഇർഫാൻ, ഗഫാർ, ഹസ്‌ബിൽ, സൽജിത്ത്, അജ്‌നാസ്, ദിൽഷാദ്, സാഹിൽ, ഷിബി, റംഷാദ്, അജീഷ്, രഞ്ചിത്ത്, ബവീഷ്, സുഹൈൽ എന്നിവരാണ് കുറ്റ്യടി യൂണിറ്റിനു വേണ്ടി ജേഴ്‌സി അണിഞ്ഞത്‌.

ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ ട്രോഫികൾ വിതരണം ചെയ്തു‌. സെക്രട്ടറി വിനോദ് പങ്കെടുത്തു. റഫറി അബ്ദു‌ൽ ഗനി കളി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/175700/lensfed-football-tournament-kuttiady-unit-champions)