---
title: "#wildboar | അടിയന്തിര ഇടപെടൽ ഉണ്ടാവണം; നവറക്കോട്ട് താഴെ വയലിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു "
english_title: "#disturbance #wildboar #fields #below #Navarakkott #getting #worse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/176599/disturbance-wildboar-fields-below-navarakkott-getting-worse-new"
published_at: "2024-01-13T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2a7e658de7_farm_3.jpg"
keywords: []
---

# #wildboar | അടിയന്തിര ഇടപെടൽ ഉണ്ടാവണം; നവറക്കോട്ട് താഴെ വയലിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു 

> **Lead Summary:** **ചെറിയകുമ്പളം: [ **നവറക്കോട്ട് താഴെ വയലിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസങ്ങളിലായി നിരവധി തവണയാണ് കാട്ടു പന്നി വാഴകൃഷി നശിപ്പിച്ചത്. ഇത് മൂലം പ്രദേശത്തെ വാഴ കർഷകർ ഏറെ ബുദ്ധിമുട്ടിലാണ്.

## Article Content

**ചെറിയകുമ്പളം: [ **നവറക്കോട്ട് താഴെ വയലിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസങ്ങളിലായി നിരവധി തവണയാണ് കാട്ടു പന്നി വാഴകൃഷി നശിപ്പിച്ചത്. ഇത് മൂലം പ്രദേശത്തെ വാഴ കർഷകർ ഏറെ ബുദ്ധിമുട്ടിലാണ്.

നൂറിലധികം വാഴയകളാണ് പൂർണ്ണമായും പന്നികൾ നശിപ്പിച്ചത്. വൻ സാമ്പത്തിക നഷ്ടമാണ് ഇത് മൂലം പ്രദേശത്തെ കർഷകർക്ക് ഉണ്ടായിട്ടുള്ളത്.

ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ചെറിയകുമ്പളം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഉബൈദ് വാഴയിൽ സതീഷ്ബാബു കെ. സുഗുണൻ പി എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/176599/disturbance-wildboar-fields-below-navarakkott-getting-worse-new)