---
title: "#death | ഒമാനിലുണ്ടായ വാഹനപകടത്തിൽ കുറ്റ്യാടി സ്വദേശി മരിച്ചു  "
english_title: " #native #Kuttiady #died #car #accident #Oman "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/176937/native-kuttiady-died-car-accident-oman"
published_at: "2024-01-15T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5071a0b0e6_death_2.jpg"
keywords: []
---

# #death | ഒമാനിലുണ്ടായ വാഹനപകടത്തിൽ കുറ്റ്യാടി സ്വദേശി മരിച്ചു  

> **Lead Summary:** **കുറ്റ്യാടി​: [ **ഒമാനിലുണ്ടായ വാഹനപകടത്തിൽ കുറ്റ്യാടി സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി ആണ്​ മരിച്ചത്​. ഷാഫി സഞ്ചരിച്ച കാറിൽ ട്രക്ക്​ ഇടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരം.

## Article Content

**കുറ്റ്യാടി​: [ **ഒമാനിലുണ്ടായ വാഹനപകടത്തിൽ കുറ്റ്യാടി സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി ആണ്​ മരിച്ചത്​. ഷാഫി സഞ്ചരിച്ച കാറിൽ ട്രക്ക്​ ഇടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരം.

മുസന്നക്കടുത്ത് മുലദ്ദയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. അവിവാഹിതനായ ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്​: മുഹമ്മദ് അലി.

മാതാവ്: ജമീല. മൃതദേഹം റുസ്താഖ് ആശുപത്രി മോർച്ചറിയിൽ. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/176937/native-kuttiady-died-car-accident-oman)