---
title: "#Palliative | കിടപ്പ് രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച്‌ കെയിൻ പെയിൻ ആൻഡ് പാലിയേറ്റീവ് "
english_title: "#Cane #Pain #Palliative #organized #outing #inpatients"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177003/cane-pain-palliative-organized-outing-inpatients"
published_at: "2024-01-15T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55637089f4_palliative.jpg"
keywords: []
---

# #Palliative | കിടപ്പ് രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച്‌ കെയിൻ പെയിൻ ആൻഡ് പാലിയേറ്റീവ് 

> **Lead Summary:** **കായക്കൊടി: [** കെയിൻ പെയിൻ ആൻഡ് പാലിയേറ്റീവ് കായക്കൊടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് അകലാപ്പുഴയുടെ ഓളങ്ങളിൽ എന്ന പേരിൽ കിടപ്പ് രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

## Article Content

**കായക്കൊടി: [** കെയിൻ പെയിൻ ആൻഡ് പാലിയേറ്റീവ് കായക്കൊടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് അകലാപ്പുഴയുടെ ഓളങ്ങളിൽ എന്ന പേരിൽ കിടപ്പ് രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

പയ്യോളി അകലാപുഴയിൽ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ബോട്ട് യാത്രയാണ് സംഘടിപ്പിച്ചത്. 12 കിടപ്പ് രോഗികളും പരിചാരകരും പാലിയേറ്റീവ് പ്രവർത്തകരും ഡോക്ടർമാരും നേഴ്സുമടക്കം 40 പേർ യാത്രയിൽ പങ്കാളികളായി.

കായക്കൊടിയിൽ വച്ച് ഡോക്ടർ പി.കെ ഷാജഹാൻ വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്ടർ വിനോദ്, ജീതിരാജ് സിസ്റ്റർ, മോഹൻദാസ് കായക്കൊടി, അബ്ദുല്ലത്തീഫ് വി.പി, കണാരൻ കെ.പി, രാജീവൻ സി.പി, സുധീഷ് കെ.സി, ശശി വി.സി, സാലി വി.പി, ടി.പി രവീന്ദ്രൻ, കണാരൻ കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177003/cane-pain-palliative-organized-outing-inpatients)