---
title: "#roadinauguration | ദുരിത യാത്രക്ക്​ വിട; കായക്കൊടി -ദേവർ കോവിൽ കനാൽ റോഡ്​ ഇനി നാടിന്​ സ്വന്തം "
english_title: "#miserable #journey #Kayakodi #DevarKovil #Canal #Road #now #belongs #nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177259/miserable-journey-kayakodi-devarkovil-canal-road-now-belongs-nation"
published_at: "2024-01-16T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69c1f38c8a_kayakkody_road.jpg"
keywords: []
---

# #roadinauguration | ദുരിത യാത്രക്ക്​ വിട; കായക്കൊടി -ദേവർ കോവിൽ കനാൽ റോഡ്​ ഇനി നാടിന്​ സ്വന്തം 

> **Lead Summary:** **കായക്കൊടി: [** കായക്കൊടി ദേവർ കോവിൽ കനാൽ റോഡ്​ ഇനി നാടിന്​ സ്വന്തം. കായക്കൊടി പഞ്ചായത്തിലെ ആറാം വാർഡിലാണ്​ ദേവർകോവിൽ കനാൽ റോഡ്​. ഇവിടെ, കനാൽ റോഡ് യാഥാർത്ഥ്യമാകു​ന്നതോടെ, പതിറ്റാണ്ടുകളായി നാട്ടുകാർ അനുഭവിച്ച ദുരിത യാത്രക്കാണ്​ അറുതിയാവുന്നത്​.

## Article Content

**കായക്കൊടി: [** കായക്കൊടി ദേവർ കോവിൽ കനാൽ റോഡ്​ ഇനി നാടിന്​ സ്വന്തം. കായക്കൊടി പഞ്ചായത്തിലെ ആറാം വാർഡിലാണ്​ ദേവർകോവിൽ കനാൽ റോഡ്​. ഇവിടെ, കനാൽ റോഡ് യാഥാർത്ഥ്യമാകു​ന്നതോടെ, പതിറ്റാണ്ടുകളായി നാട്ടുകാർ അനുഭവിച്ച ദുരിത യാത്രക്കാണ്​ അറുതിയാവുന്നത്​.

ഇവിടുത്തെ യാത്രാദുരിതം ചൂണ്ടികാണിച്ച്​ നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ, വിഷയം കെ. മുരളീധരൻ എം.പിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാ തടസങ്ങളും വഴിമാറുകയായിരുന്നു. 500 മീറ്ററുള്ള ഈ റോഡ്​ നിർമ്മാണത്തിന്​​ 24 ലക്ഷം രൂപയാണ്​ എം. പി ഫണ്ടിൽ നിന്നും അനുവദിച്ചത്​. പുതിയ റോഡ്​ കെ. മുരളീധരൻ എം.പി ഉദ്​ഘാടനം ചെയ്​തു.

റോഡ്​ ഉദ്​ഘാടനം നാടിന്റെ ഉത്സവമായി മാറി. കായക്കൊടി പഞ്ചായത്ത്​ പ്രസിഡൻറ്​ ഒ.പി. ഷിജിൽ അധ്യക്ഷതവഹിച്ചു. വാർഡ്​ മെമ്പർ കെ.കെ. അഷ്​റഫ്​ സ്വാഗതം പറഞ്ഞു. കൊര​ങ്ങോട്ട്​ ജമാൽ, കെ. പി. കുഞ്ഞമ്മദ്​, ഒ.പി. മ​േനാജ്​, കെ.പി. ബിജു, വി.കെ. ശ്രീജിത്ത്​, സി.എച്ച്​. നാസർ, ഒ. രവീന്ദ്രൻ, ഹാരിസ്​ മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച്​ സംസാരിച്ചു. കുഞ്ഞാലി ഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177259/miserable-journey-kayakodi-devarkovil-canal-road-now-belongs-nation)