#HealthSub-Centre | ആരോഗ്യ ഉപകേന്ദ്രം; ജനങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി

#HealthSub-Centre | ആരോഗ്യ ഉപകേന്ദ്രം; ജനങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി
Jan 16, 2024 09:22 PM | By MITHRA K P

കുളങ്ങരത്താഴ: (kuttiadinews.in) കായക്കോടി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി കുളങ്ങരത്താഴ വാർഡിൽ നിർമ്മിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് പൊതുജന പങ്കാളിത്തത്തോടെ പൊതു ജനങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് സർവ്വ കക്ഷി സഹായ സമിതി കൈമാറി.

ആരോഗ്യ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിപാലന - ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നടപ്പാക്കുന്ന ആതുര പദ്ധതിയായ ആരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിനുവേണ്ടിയാണ് ഫണ്ട് സമാഹരിച്ചത്.

സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും ആരോഗ്യ കേന്ദ്രം പ്രതിനിധിയുടെയും സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ ചേർന്ന് സർവ്വ കക്ഷി സഹായ സമിതി ചെയർമാർ പി കെ നവാസ് , കൺവീനർ , രജീഷ് ടി , ട്രഷറർ സി പി കുമാരൻ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ വാർഡ് മെമ്പർ എം കെ അബദുൽ ലത്തീഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ടി കുഞ്ഞബ്ദുല്ല , ഒ പി മനോജ് , കെ പി ബിജു , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ഇ സഈദ് മാസ്റ്റർ , കുഞ്ഞിരാമൻ പുതിയോട്ടിൽ , ശ്രീജിത്ത് പി പി , ഷാക്കിർ കെ പി, എന്നിവർ സംസാരിച്ചു.

 ഈ പദ്ധതിയുമായി സഹകരിച്ച നല്ലവരായ മുഴുവൻ നന്മ നിറഞ്ഞവർക്കും യോഗം നന്ദി പ്രകടിപ്പിച്ചു. കഴിവതും വേഗത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിന് പരിശ്രമിക്കുന്നതാണെന്ന് പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റും ഉദ്യോഗസ്ഥരും യോഗത്തിന് ഉറപ്പു നൽകി.

#Sub-Centre #Health #land #purchased #funds #collected #public #handed #over

Next TV

Related Stories
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 3, 2024 07:31 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 3, 2024 01:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories