---
title: "#Suicideattempt | ആത്മഹത്യാശ്രമം; കുറ്റ്യാടി സ്വദേശിനി മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് കടലിൽ ചാടാൻ ശ്രമം, രക്ഷപ്പെടുത്തി പൊലീസ്"
english_title: "#Suicide #attempt #native #Kuttiadi #tried #jump #sea #her #three #children #police #rescued "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177344/suicide-attempt-native-kuttiadi-tried-jump-sea-her-three-children-police-rescued"
published_at: "2024-01-17T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a767c53f12b_police.jpg"
keywords: []
---

# #Suicideattempt | ആത്മഹത്യാശ്രമം; കുറ്റ്യാടി സ്വദേശിനി മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് കടലിൽ ചാടാൻ ശ്രമം, രക്ഷപ്പെടുത്തി പൊലീസ്

> **Lead Summary:** **കുറ്റ്യാടി: [** ര​ണ്ടു​ സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ കൊ​ല്ലം പാ​റ​പ്പ​ള്ളി​യി​ൽനി​ന്ന് ര​ക്ഷി​ച്ച​ത് വി​ല​പ്പെ​ട്ട നാ​ലു ജീ​വ​നു​ക​ൾ. ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ ഒ​ര​മ്മ​യും മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​മാ​ണ്​ കു​റ്റ്യാ​ടി​യി​ലെ​യും കൊ​യി​ലാ​ണ്ടി​യി​ലെ​യും പൊ​ലീ​സ് സം​ഘ​ത്തി​ന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

## Article Content

**കുറ്റ്യാടി: [** ര​ണ്ടു​ സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ കൊ​ല്ലം പാ​റ​പ്പ​ള്ളി​യി​ൽനി​ന്ന് ര​ക്ഷി​ച്ച​ത് വി​ല​പ്പെ​ട്ട നാ​ലു ജീ​വ​നു​ക​ൾ. ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ ഒ​ര​മ്മ​യും മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​മാ​ണ്​ കു​റ്റ്യാ​ടി​യി​ലെ​യും കൊ​യി​ലാ​ണ്ടി​യി​ലെ​യും പൊ​ലീ​സ് സം​ഘ​ത്തി​ന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ​യും വി​ളി​ച്ച് അ​മ്മ പോ​യ​തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ കു​റ്റ്യാ​ടി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​റ്റ്യാ​ടി സി.​ഐ ഷി​ജു പ​റ​ഞ്ഞു. ഇ​തോ​ടെ ആ ​സ്ത്രീ​യു​ടെ ഫോ​ണി​ന്റെ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്നു.

കൊ​ല്ലം മ​ന്ദ​മം​ഗ​ലം പ​രി​സ​ര​ത്ത് ഇ​വ​ർ ഉ​ള്ള​താ​യി വ്യ​ക്ത​മാ​യ​തോ​ടെ കൊ​യി​ലാ​ണ്ടി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി​യി​ലെ ഗ്രേ​ഡ് എ​സ്.​ഐ ത​ങ്ക​രാ​ജ് വി​വ​രം ല​ഭി​ച്ച​യു​ട​ൻ ത​ന്നെ മ​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് കു​തി​ച്ചു. എ​ന്നാ​ൽ, കു​ടും​ബം അ​വി​ടെ​നി​ന്ന് മാ​റി. വീ​ണ്ടും ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ല്ലം പാ​റ​പ്പ​ള്ളി ഭാ​ഗ​ത്താ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

ഉ​ട​ൻ പൊ​ലീ​സ്​ സം​ഘം പാ​റ​പ്പ​ള്ളി​യി​ലെ പാ​റ​ക്കെ​ട്ടി​ലേ​ക്ക് കു​തി​ച്ചെ​ത്തി. ഈ ​സ​മ​യം ക​ട​ലി​ലേ​ക്ക് ചാ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു അ​വ​ർ. പൊ​ലീ​സ് സം​ഘം പി​ഞ്ചു​കു​ട്ടി​ക​ളെ​യും അ​മ്മ​യെ​യും ജീ​പ്പി​ൽ ക​യ​റ്റി കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട്​ കു​റ്റ്യാ​ടി പൊ​ലീ​സി​നു കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177344/suicide-attempt-native-kuttiadi-tried-jump-sea-her-three-children-police-rescued)