---
title: "#wheelchair | കുറ്റ്യാടി താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറി "
english_title: "#wheelchair #handedover #Palliative #CareUnit #Kuttiady #TalukaHospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177528/wheelchair-handedover-palliative-careunit-kuttiady-talukahospital"
published_at: "2024-01-17T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7f2c9699d6_wheelchair.jpg"
keywords: []
---

# #wheelchair | കുറ്റ്യാടി താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറി 

> **Lead Summary:** **ചാത്തൻകോട്ടുനട: [** പാലിയേറ്റീവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് ചാത്തങ്കോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് റേഞ്ചർ യൂണിറ്റും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കുറ്റ്യാടി താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറി.

## Article Content

**ചാത്തൻകോട്ടുനട: [** പാലിയേറ്റീവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് ചാത്തങ്കോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് റേഞ്ചർ യൂണിറ്റും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കുറ്റ്യാടി താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറി.

പാലിയേറ്റീവ് കെയർ നഴ്സുമാരായ മിനി ജോസഫ്, ഷൈനി അബ്രഹാം എന്നിവർ വീൽ ചെയർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ഫാദർ സിജോ എടക്കരോട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ അധ്യക്ഷത വഹിച്ചു. ജിജി ജേക്കബ്, എ.പി സബിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സഹദേവൻ ടി.എം ചടങ്ങിന് നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177528/wheelchair-handedover-palliative-careunit-kuttiady-talukahospital)