---
title: "#Complaint | കുറ്റ്യാടിയിൽ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായി പരാതി "
english_title: "#Complaint #nine-member #gang #entered #shop #beatup #young #woman #Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177642/complaint-nine-member-gang-entered-shop-beatup-young-woman-kuttiady"
published_at: "2024-01-18T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8bd45caaa9_police.jpg"
keywords: []
---

# #Complaint | കുറ്റ്യാടിയിൽ യുവതിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായി പരാതി 

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടിയിൽ ഭർത്താവ് വഴിത്തർക്കത്തിലിടപെട്ടതിനെത്തുടർന്ന് വടയം സ്വദേശിനിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി. സംഭവത്തിൽ നിസ്സാരവകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടിയിൽ ഭർത്താവ് വഴിത്തർക്കത്തിലിടപെട്ടതിനെത്തുടർന്ന് വടയം സ്വദേശിനിയെ ഒമ്പതംഗസംഘം കടയിൽക്കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി. സംഭവത്തിൽ നിസ്സാരവകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം.

കഴിഞ്ഞ നാലാംതീയതി വൈകുന്നേരം ആറുമണിയോടെ സ്കൂട്ടറിലും കാറിലുമെത്തിയ സംഘം യുവതിയുടെ കടയിൽ ആക്രമണം നടത്തിയത്. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഇവരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.

എം.എൽ.എ. ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും അക്രമികളെ പോലീസ് അറസ്റ്റുചെയ്തില്ലെന്നും വടകരയിൽ നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. കുറ്റ്യാടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്. കേസന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177642/complaint-nine-member-gang-entered-shop-beatup-young-woman-kuttiady)