---
title: "#march | കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ച് നടത്തി "
english_title: "#Agricultural #workers #marched #village #office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/177714/agricultural-workers-marched-village-office"
published_at: "2024-01-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8e57d281e6_march.jpg"
keywords: []
---

# #march | കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ച് നടത്തി 

> **Lead Summary:** **വേളം: [** കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

## Article Content

**വേളം: [** കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശിക പൂർണമായി വിതരണം ചെയ്യുക, ക്ഷേമ നിധി ബോർഡിന് സർക്കാർ ഗ്രാന്റ് അനുവദിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അംഗങ്ങളെ ഒഴിവാക്കുന്ന നടപടി പിൻവലിക്കുക, ഇരുന്നൂറ് പ്രവർത്തി ദിനങ്ങൾ അനുവദിക്കുക, 600 രൂപയായി ദിവസ വേതനം ഉയർത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) - സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റ ഭാഗമായി വേളം വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തിയത്.

എഐടിയുസി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പരപ്പിൽ ബാലൻ അധ്യക്ഷത വഹിച്ചു. കെ സത്യൻ സി രാജീവൻ, റിനിത പള്ളിയത്ത്, എൻ കെ വിശ്വനാഥൻ, എൻ പി കുഞ്ഞിരാമൻ, ടി പി വിനോദൻ, സി മല്ലിക പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/177714/agricultural-workers-marched-village-office)